92ാം ദേശീയ ദിന നിറവില്‍ സൗദി; കൊഴുപ്പേകാന്‍ പ്രതിരോധ സേനയുടെ എയര്‍ഷോയും, വിവിധ നഗരങ്ങളിലെ പ്രദര്‍ശനം ഇങ്ങനെ...
റിയാദ്: 92ാം ദേശീയ ദിന നിറവില്‍ സൗദി അറേബ്യ. രാജ്യമെമ്പാടും ആഘോഷങ്ങള്‍ നടക്കുകയാണ്. ദേശീയ ദിനത്തോടനുബന്ധിച്ച് വിവിധ നഗരങ്ങളില്‍ വ്യോമസേന പ്രത്യേക എയര്‍ഷോയും സംഘടിപ്പിക്കുന്നുണ്ട്. സൗദി എയര്‍ഫോഴ്‌സിന്റെ പലതരത്തിലുള്ള വിമാനങ്ങള്‍ എയര്‍ഷോയില്‍ അണിനിരക്കും. ഹെലികോപ്റ്ററുകളില്‍ കലാരൂപങ്ങളും അവതരിപ്പിക്കും. രാജ്യത്തിന്റെ വിവിധ നഗരങ്ങളില്‍ നടക്കുന്ന ഷോയുടെ തിയ്യതിയും സമയവും പ്രതിരോധ മന്ത്രാലയം പ്രഖ്യാപിച്ചു.
റിയാദില്‍ പ്രിന്‍സ് തുര്‍ക്കി അല്‍ അവാല്‍ റോഡിന് വടക്ക് കൈറോവാന്‍ പരിസരത്ത് സപ്തംബര്‍ 22, 23 തിയ്യതികളില്‍ വൈകുന്നേരം 4:30 നാണ് ഷോ ആരംഭിക്കുക.
ജിദ്ദയില്‍ ഹില്‍ട്ടണ്‍ ഹോട്ടലിന് എതിര്‍വശത്തുള്ള കടല്‍ത്തീരത്ത് സപ്തംബര്‍ 18, 19, 20 തിയതികളില്‍ വൈകുന്നേരം 5 നാണ് ഷോ ആരംഭിക്കുന്നത്.
ദമ്മാമില്‍ സപ്തംബര്‍ 17, 18, 19 തിയ്യതികളില്‍ വൈകുന്നേരം അഞ്ച് മണിക്ക് ഈസ്‌റ്റേണ്‍ കോര്‍ണിഷിലാണ് എയര്‍ ഷോ ആരംഭിക്കുന്നതെന്ന് പ്രതിരോധ മന്ത്രാലയം അറിയിച്ചു.
ഖമീസ് മുഷൈത്തില്‍ ബൊളിവാര്‍ഡിലും, ശരത് ആബിദയിലും തംനിയയിലും സപ്തംബര്‍ 22, 23 തിയ്യതികളില്‍ വൈകുന്നേരം അഞ്ചര മണിക്കാണ് പ്രദര്‍ശനം ആരംഭിക്കുക.
തായിഫില്‍ സപ്തംബര്‍ 22, 23 തിയ്യതികളില്‍ കിങ് ഫഹദ് എയര്‍ ബേസ്, ശാറ ഖംസീന്‍, അര്‍റാഡ്ഫ് പാര്‍ക്ക് എന്നിവിടങ്ങളില്‍ വൈകുന്നേരം 5.30ന് പ്രദര്‍ശനം ആരംഭിക്കും.
ഇതേ ദിവസങ്ങളില്‍ തന്നെ വൈകുന്നേരം അഞ്ച് മണിക്ക് പ്രിന്‍സ് മുഹമ്മദ് ബിന്‍ സൗദ് പാര്‍ക്കിലും, ബാല്‍ജുരാഷി നാഷനല്‍ പാര്‍ക്കില്‍ വൈകുന്നേരം 5 മണിക്കും പ്രത്യേക പ്രദര്‍ശനമുണ്ടാവും.
അബഹയില്‍ സപ്തംബര്‍ 22, 23 തിയ്യതികളില്‍ വൈകുന്നേരം 5:30 ന് എയര്‍പോര്‍ട്ട് പാര്‍ക്ക്, ഫാമിലി സിറ്റി, ആര്‍ട്ട് സ്ട്രീറ്റ് എന്നിവിടങ്ങളില്‍ ഫാല്‍ക്കണ്‍ ഷോകളുണ്ടായിരിക്കും.
തബൂക്കില്‍ സപ്തംബര്‍ 22, 23 തിയ്യതികളില്‍ വൈകുന്നേരം 5.45ന് പ്രിന്‍സ് ഫഹദ് ബിന്നിലും ഫാല്‍ക്കണ്‍ പ്രദര്‍ശനമുണ്ടാവും.
അല്‍ജൗഫില്‍ ഒക്ടോബര്‍ 1ന് വൈകീട്ട് 4.30ന് സൈനിക താവളത്തിലും അല്‍ജന്‍ഡാല്‍ തടാകത്തിലും സര്‍വകലാശാലയിലും പ്രദര്‍ശനങ്ങളുണ്ടാവും.
അല്‍ഖോബാറില്‍ സപ്തംബര്‍ 25, 26 തിയ്യതികളില്‍ വാട്ടര്‍ഫ്രണ്ടില്‍ വൈകീട്ട് 4:30 നാണ് പ്രദര്‍ശനം.
ജുബൈലില്‍ സപ്തംബര്‍ 17, 18, 19 തിയതികളില്‍ വൈകീട്ട് 5 മണിക്ക് ഫനതീര്‍ കോര്‍ണിഷിലാണ് പ്രദര്‍ശനമുണ്ടാവുക.
അല്‍അഹ്‌സയില്‍ സപ്തംബര്‍ 17, 18, 19 തിയതികളില്‍ വൈകുന്നേരം 5:15 ന് കിങ് പാര്‍ക്ക് അബ്ദുല്ല പരിസരങ്ങളിലും കിങ് അബ്ദുല്ല റോഡിലും പ്രദര്‍ശനമുണ്ടാവും.
ഹഫര്‍ അല്‍ബാത്തിനില്‍ സപ്തംബര്‍ 29 ന് വൈകുന്നേരം 4.45ന് പ്രിന്‍സ് നായിഫ് സ്ട്രീറ്റിലെ ഹാല സെന്ററിന് എതിര്‍വശത്തും, എയര്‍ ബേസിനിലും പ്രദര്‍ശനമുണ്ടാവും.