ബംഗ്ലാദേശിയായ വേലക്കാരി കൊല്ലപ്പെട്ട കേസില്‍ സ്വദേശി വനിതക്ക് സൗദിയില്‍ വധശിക്ഷ

2019 മാര്‍ച്ചില്‍ 40കാരിയായ ബംഗ്ലാദേശിയായ വീട്ടു ജോലിക്കാരി അബിരോണ്‍ ബീഗം കൊല്ലപ്പെട്ട കേസിലാണ് സ്വദേശി വനിതയായ ആയിശ അല്‍ ജിസാനിയെ സൗദി ക്രിമിനല്‍ കോടതി വധശിക്ഷയ്ക്കു വിധിച്ചത്.

Update: 2021-02-16 13:17 GMT

റിയാദ്: ബംഗ്ലാദേശ് സ്വദേശിനിയായ കുടിയേറ്റ തൊഴിലാളി കൊല്ലപ്പെട്ട കേസില്‍ സ്വദേശി വനിതയ്ക്ക് സൗദിയില്‍ വധശിക്ഷ. 2019 മാര്‍ച്ചില്‍ 40കാരിയായ ബംഗ്ലാദേശിയായ വീട്ടു ജോലിക്കാരി അബിരോണ്‍ ബീഗം കൊല്ലപ്പെട്ട കേസിലാണ് സ്വദേശി വനിതയായ ആയിശ അല്‍ ജിസാനിയെ സൗദി ക്രിമിനല്‍ കോടതി വധശിക്ഷയ്ക്കു വിധിച്ചത്. പശ്ചിമേഷ്യന്‍ രാജ്യങ്ങളില്‍ കുടിയേറ്റ തൊഴിലാളികള്‍ പീഡിപ്പിക്കപ്പെട്ട സംഭവത്തില്‍ തൊഴിലുടമയെ കുറ്റക്കാരിയായി കണ്ടെത്തുന്ന അപൂര്‍വ്വം വിധികളിലൊന്നാണിതെന്നാണ് വിധിയെ മനുഷ്യാവകാശ സംഘടനകള്‍ വിശേഷിപ്പിച്ചത്.

ബീഗത്തിന് വൈദ്യസഹായം ലഭ്യമാക്കാത്തതിലും കുടുംബവീടിന് പുറത്ത് നിയമവിരുദ്ധമായി ജോലി ചെയ്യിച്ചതിനും ജിസാനിയുടെ ഭര്‍ത്താവിനെ മൂന്ന് വര്‍ഷം തടവിനും ജിസാനിയുടെ മകനെ ഏഴു മാസം ജുവൈനല്‍ കേന്ദ്രത്തില്‍ അയക്കാനും കോടതി വധിച്ചിട്ടുണ്ട്. മെച്ചപ്പെട്ട ശമ്പളം തേടി ഗള്‍ഫ് രാജ്യത്തെത്തി രണ്ടു വര്‍ഷത്തിന് ശേഷമാണ് യുവതി കൊല്ലപ്പെട്ടതെന്ന് ബംഗ്ലാദേശ് സര്‍ക്കാര്‍ വൃത്തങ്ങള്‍ അറിയിച്ചു.

Tags:    

Similar News