സ്‌നേഹക്കൂട്ടം അനീസ് അഹമ്മദിനെ അനുസ്മരിച്ചു

രണ്ട് വര്‍ഷത്തെ ജിദ്ദയിലെ ജീവിതം കൊണ്ട് സാംസ്‌ക്കാരിക സാമൂഹിക രംഗത്ത് സജീവ സാന്നിധ്യമായി ജിദ്ദക്കാരുടെ മനസ്സ് കീഴടക്കിയ വ്യക്തിയായിരുന്നു അനീസ് അഹമ്മദ് എന്നും അദ്ദേഹത്തിന്റെ അകാലവിയോഗം ഉണ്ടാക്കിയ വിടവ് നികത്താന്‍ ആവാത്തതാണെന്നും യോഗം അനുസ്മരിച്ചു.

Update: 2021-07-03 12:27 GMT

ജിദ്ദ: സ്‌നേഹക്കൂട്ടം ജിദ്ദയുടെ ജനറല്‍ സെക്രട്ടറിയായിരുന്ന അനീസ് അഹമ്മദിന്റെ മൂന്നാം ചരമവാര്‍ഷികത്തില്‍ സ്‌നേഹക്കൂട്ടം ജിദ്ദ അനുസ്മരണ ഓണ്‍ലൈന്‍ മീറ്റിങ് സംഘടിപ്പിച്ചു. രണ്ട് വര്‍ഷത്തെ ജിദ്ദയിലെ ജീവിതം കൊണ്ട് സാംസ്‌ക്കാരിക സാമൂഹിക രംഗത്ത് സജീവ സാന്നിധ്യമായി ജിദ്ദക്കാരുടെ മനസ്സ് കീഴടക്കിയ വ്യക്തിയായിരുന്നു അനീസ് അഹമ്മദ് എന്നും അദ്ദേഹത്തിന്റെ അകാലവിയോഗം ഉണ്ടാക്കിയ വിടവ് നികത്താന്‍ ആവാത്തതാണെന്നും യോഗം അനുസ്മരിച്ചു.

പ്രസിഡന്റ് മുജീബ് മൂത്തേടത്ത് അധ്യക്ഷത വഹിച്ചു. ഒഐസിസി ജിദ്ദ റീജ്യണല്‍ കമ്മിറ്റി പ്രസിഡന്റ് കെ ടി എ മുനീര്‍ അനീസ് അനുസ്മരണം നടത്തി ആരംഭിച്ച വെബിനാറില്‍ അനീസ് അഹമ്മദിന്റെ സുഹൃത്തുക്കളായ നിസാര്‍ കുന്നംകുളത്തിങ്ങല്‍ (ബഹറയ്ന്‍), അന്‍വര്‍ സാദിഖ് (ബഹറയ്ന്‍)തുടങ്ങിയവര്‍ അനീസുമായുള്ള അനുഭവങ്ങള്‍ പങ്കുവെച്ചു. സ്‌നേഹംക്കൂട്ടം രക്ഷാധികാരി സഹീര്‍ മാഞ്ഞാലി, ഒഐസിസി സീനിയര്‍ നേതാവ് അബ്ദുല്‍മജീദ് നഹ, മാമദ് പൊന്നാനി, സമദ് കിനാശ്ശേരി(ഖത്തര്‍), സക്കീര്‍ മാസ്റ്റര്‍ എടവണ്ണ, തോമസ് വൈദ്യന്‍, ലാഡ്‌ലി തോമസ്, ശ്രീജിത്ത് കണ്ണൂര്‍, സ്‌നേഹക്കൂട്ടം മുന്‍ രക്ഷാധികാരി അലി തേക്കുതോട്, അഷ്‌റഫ് വടക്കേകാട്, വിജാസ് ചിതറ, ഹര്‍ഷദ് ഏലൂര്‍, ശിനോയ് ദാമോദരന്‍ കടലുണ്ടി, ഉസ്മാന്‍ കുണ്ടുകാവില്‍, നവാസ് ഭീമാപള്ളി, മൗഷ്മി ശരീഫ്, പ്രവീണ്എടക്കാട്, ഷരീഫ് തിരുവനന്തപുരം തുടങ്ങിയവര്‍ സംസാരിച്ചു. സെക്രട്ടറി സിദ്ധീഖ് പുല്ലങ്കോട് സ്വാഗതവും ട്രഷറര്‍ സകീര്‍ ചമ്മണ്ണൂര്‍ നന്ദിയും പറഞ്ഞു

Tags:    

Similar News