കുവൈത്ത് സിറ്റി: തുടര്‍ച്ചയായ അഞ്ചാം ദിവസവും കുവൈത്തിന്റെ വിവിധ ഭാഗങ്ങളില്‍ശക്തമായ പൊടിക്കാറ്റ് തുടരുന്നു. വ്യാഴാഴ്ച രാവിലെ 10 മണിയോടെയാണ്വിവിധ ഭാഗങ്ങളില്‍ പൊടിക്കാറ്റ് വീശാന്‍ തുടങ്ങിയത്. നേരത്തെ വടക്ക് പടിഞ്ഞാറന്‍ ദിശയില്‍ മണിക്കൂറില്‍ 70 കിലോമീറ്റര്‍ വേഗതയില്‍ വരെയുള്ള പൊടിക്കാറ്റ് അനുഭവപ്പെടുമെന്ന് കാലാവസ്ഥാ പ്രവചന വകുപ്പ് മുന്നറിയിപ്പ് നല്‍കിയിരുന്നു.
ശക്തമായ പൊടിക്കാറ്റ് തുടരുന്നതിനാല്‍ അത്യാവശ്യകാര്യങ്ങള്‍ക്ക് മാത്രമേ പുരത്തിറങ്ങാവൂ എന്ന് ആരോഗ്യമന്ത്രാലയവും മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. ആസ്ത്മ, അലര്‍ജി പോലുള്ള രോഗികള്‍ പ്രത്യേകം ശ്രദ്ധിക്കണമെന്നും ശ്വാസകോശ സംബന്ധമായ അസുഖമുള്ളവര്‍ നിലവിലെ മരുന്നുകള്‍ ഫലപ്രദമാവുന്നില്ലങ്കില്‍ അടുത്തുള്ള ആരോഗ്യകേന്ദ്രങ്ങളില്‍ അടിയന്തരചികില്‍സ തേടണമെന്നും ആരോഗ്യമന്ത്രാലയം വാര്‍ത്താക്കുറിപ്പില്‍ വ്യക്തമാക്കി. കാഴ്ച പരിധി കുറവായതിനാല്‍ വാഹനയാത്രക്കാര്‍ പ്രത്യേകം ശ്രദ്ധിക്കണമെന്നും മുന്നറിയിപ്പുണ്ട്.