സൗദി എന്‍ജിനീയര്‍മാര്‍ക്ക് ചുരുങ്ങിയ വേതനം ഏഴായിരം റിയാല്‍; 20 ശതമാനം സ്വദേശികളെ നിയമിക്കണം
ഘട്ടംഘട്ടമായി ഈ മേഖല സ്വദേശിവല്‍ക്കരിക്കുന്നതിന്റെ ഭാഗമായാണ് പുതിയ ഉത്തരവ്
ദമ്മാം: സൗദിയില്‍ എന്‍ജിനീയറിങ് ജോലികള്‍ നടത്തേണ്ടി വരുന്ന സ്ഥാപനങ്ങള്‍ 20 ശതമാനം സ്വദേശികളെ നിയമിച്ചിരിക്കണമെന്ന് സൗദി മാനവ, സാമുഹ്യ ഡെവലപ്മെന്റ് മന്ത്രി ഇന്ന് പുറത്തിറക്കിയ ഉത്തരവിലൂടെ നിര്‍ദേശിച്ചു.
സൗദി എന്‍ജിനീയര്‍മാരുടെ ചുരുങ്ങിയ വേതനം ഏഴായിരം റിയാലായിരിക്കണമെന്ന് നിര്‍ദേശത്തില്‍ വ്യക്തമാക്കി. ഘട്ടംഘട്ടമായി ഈ മേഖല സ്വദേശിവല്‍ക്കരിക്കുന്നതിന്റെ ഭാഗമായാണ് പുതിയ ഉത്തരവ്