'ബാബരി മുതല്‍ ഹിജാബ് വിരുദ്ധത വരെ നിലക്കാത്ത അതിക്രമങ്ങള്‍'; ഇന്ത്യന്‍ സോഷ്യല്‍ ഫോറം ശില്‍പശാല സംഘടിപ്പിച്ചു
ശില്‍പശാലയില്‍ ഇന്ത്യന്‍ സോഷ്യല്‍ ഫോറം ജുബൈല്‍ സിറ്റി പ്രസിഡന്റ് സയീദ് ആലപ്പുഴ വിഷയാവതരണം നടത്തി.
ജുബൈല്‍: ഇന്ത്യന്‍ സോഷ്യല്‍ ഫോറം ജുബൈല്‍ സനയ്യ ബ്ലോക്ക് കമ്മിറ്റിയുടെ കീഴില്‍ 'ബാബരി മുതല്‍ ഹിജാബ് വിരുദ്ധത വരെ' എന്ന വിഷയത്തില്‍ ശില്‍പശാല സംഘടിപ്പിച്ചു. ഇന്ത്യന്‍ സോഷ്യല്‍ ഫോറം സനയ്യ ബ്ലോക്ക് പ്രസിഡന്റ് അജീബ് കോതമംഗലം അധ്യക്ഷത വഹിച്ച ചടങ്ങില്‍ സെക്രട്ടറി മുനവ്വര്‍ സ്വാഗതം പറഞ്ഞു. ശില്‍പശാലയില്‍ ഇന്ത്യന്‍ സോഷ്യല്‍ ഫോറം ജുബൈല്‍ സിറ്റി പ്രസിഡന്റ് സയീദ് ആലപ്പുഴ വിഷയാവതരണം നടത്തി. പാര്‍ട്ടി പ്രവര്‍ത്തകരും പൊതുജനങ്ങളും പങ്കെടുത്ത ശില്‍പശാലയില്‍ മുഹ്‌സിന്‍ എം കെ ബാബരി മുതല്‍ ഹിജാബ് വിരുദ്ധത വരെ എത്തിനില്‍ക്കുന്ന ഇന്ത്യയുടെ ചരിത്രത്തെ അടിസ്ഥാനമാക്കി പ്രബന്ധം അവതരിപ്പിച്ചു. കുരിശുയുദ്ധത്തിന് ശേഷം ബ്രിട്ടീഷുകാര്‍ ഇന്ത്യയില്‍ കോളനി വത്കരണം ആരംഭിച്ചതും തുടര്‍ന്നു നടന്ന സ്വതന്ത്ര പ്രക്ഷോഭങ്ങളും, മറുവശത്ത് രൂപം കൊണ്ട സംഘപരിവാര്‍ പ്രസ്ഥാനങ്ങളും ഇന്ത്യയില്‍ നടന്ന ന്യൂനപക്ഷ വര്‍ഗീയ കലാപങ്ങള്‍ വരെ എത്തിനില്‍കുന്ന ചരിത്രം അദ്ദേഹം അവതരിപ്പിച്ചു.
ശില്‍പശാലയില്‍ മുഖ്യപ്രഭാഷണം ഇന്ത്യന്‍ സോഷ്യല്‍ ഫോറം ദമ്മാം സ്‌റ്റേറ്റ് പ്രസിഡന്റ് മന്‍സൂര്‍ എടക്കാട് നടത്തി. ഇന്ത്യയില്‍ സംഘ്പരിവാര്‍ നടത്തുന്ന അതിക്രമങ്ങള്‍ മുസ്ലിങ്ങള്‍ക്ക് എതിരെ മാത്രമല്ല മറ്റ് പിന്നോക്ക ദളിത് വിഭാഗങ്ങള്‍ക്കെതിരെ കൂടിയാണെന്നും ഇതിനെ ചെറുക്കന്‍ മുഴുവന്‍ ജനാധിപത്യ വിശ്വാസികളും അണിചേരണമെന്നും അദ്ദേഹം ഓര്‍മിപ്പിച്ചു. ശില്‍പശാലക്ക് ആശംസകള്‍ അര്‍പ്പിച്ചുകൊണ്ട് മലയാളി സമാജം പ്രതിനിധി ബൈജു അഞ്ചല്‍, ഇന്ത്യ ഫ്രറ്റേര്‍ണിറ്റി ഫോറം പ്രതിനിതി ഷഹനാസ്, സഹായി കരീം ഖാസിമി, ആസാദ് പെരുമ്പാവൂര്‍ സംസാരിച്ചു.