കുവൈത്ത് സിറ്റി: സെന്റ് സ്റ്റീഫന്‍സ് കോളജ് ഉഴവൂര്‍ അലുമിനി അസോസിയേഷന്‍ കുവൈത്ത് ചാപ്റ്റര്‍ (അല്‍മാസ് കുവൈത്ത്) 2020-21 വര്‍ഷത്തെ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി അല്‍മാസ് ഉഴവൂരുമായി ചേര്‍ന്ന് നടത്തിയ ഓണ്‍ലൈന്‍ സാഹിത്യ മല്‍സരം 'തൂലിക 2020-21' ന്റെ വിജയികളെ പ്രഖ്യാപിച്ചു.
അല്‍മാസ് കുവൈത്ത് ചെയര്‍മാന്‍ ക്ലിന്റിസ് ജോര്‍ജിന്റെ അധ്യക്ഷതയില്‍ കുവൈത്ത് അബ്ബാസിയ ഹെവന്‍സ് ഓഡിറ്റോറിയത്തില്‍ ചേര്‍ന്ന യോഗത്തില്‍ ജനറല്‍ സെക്രട്ടറി എബി സ്റ്റീഫന്‍, ട്രഷറര്‍ മൈക്കിള്‍ ചാക്കോ, പ്രോഗ്രാം കണ്‍വീനര്‍മാരായ അജിത്, സാജന്‍, നിബിന്‍, മറ്റു കമ്മിറ്റി അംഗങ്ങളും സന്നിഹിതരായിരുന്നു.
രണ്ട് വിഭാഗങ്ങളിലായി നടന്ന മല്‍സരങ്ങളില്‍: പദ്യവിഭാഗത്തില്‍, ഒന്നാം സമ്മാനമായ 15,000 രൂപയുടെ കാഷ് പ്രൈസിനും ട്രോഫിക്കും അതുല്യ ആര്‍ കൃഷ്ണ അര്‍ഹയായി. രണ്ടാം സമ്മാനമായ ആയ 10,000 രൂപയുടെ കാഷ് പ്രൈസിനും ട്രോഫിക്കും കെ പി കൃഷ്ണപ്രിയയും അര്‍ഹയായി.
ഗദ്യവിഭാഗത്തില്‍, ഒന്നാംസമ്മാനമായ 15,000 രൂപയുടെ കാഷ് െ്രെപസിനും ട്രോഫിക്കും ജ്യോതിഷ് സിറിയക്ക് അര്‍ഹനായി. രണ്ടാം സമ്മാനമായ 10,000 രൂപയുടെ കാഷ് പ്രൈസിനും ട്രോഫിക്കും അതുല്യ ആര്‍ കൃഷ്ണ അര്‍ഹയായി. വിജയികള്‍ക്കുള്ള സമ്മാനങ്ങള്‍ അടുത്ത മാസത്തില്‍ ഉഴവൂര്‍ സ്റ്റീഫന്‍സില്‍ നടക്കുന്ന അല്‍മാസ് സംഗമത്തോടനുബന്ധിച്ച് വിതരണം ചെയ്യും.