മലബാര്‍ സ്വാതന്ത്ര്യ സമരത്തെ മറച്ചു പിടിക്കാന്‍ ശ്രമിക്കുന്നത് സ്വന്തമായി ചരിത്രം പറയാനില്ലാത്തവര്‍: ഇന്ത്യന്‍ സോഷ്യല്‍ ഫോറം
ഐസിഎച്ആറിന്റെ നേതൃത്വത്തില്‍ സ്വാതന്ത്ര്യ സമര ചരിത്രത്തില്‍ കൈകടത്തലുകള്‍ നടത്തുകയാണ്.
ദമ്മാം: ഇന്ത്യന്‍ സ്വാതന്ത്ര്യസമര ചരിത്രത്തിലെ നിര്‍ണായക പോരാട്ടങ്ങളിലൊന്നായ മലബാര്‍ സ്വാതന്ത്ര്യ സമത്തെ സംഘപരിവാറിന് വേണ്ടി ചരിത്രത്തില്‍നിന്ന് മറച്ചു പിടിക്കാനും വളച്ചൊടിച്ചു നുണക്കഥകള്‍ പ്രചരിപ്പിക്കാനും ശ്രമിക്കുന്നത് സ്വന്തമായി ചരിത്രം പറയാനില്ലാത്തവര്‍ ആണെന്ന് ഇന്ത്യന്‍ സോഷ്യല്‍ ഫോറം ടൊയോട്ട ബ്ലോക്ക് സമ്മേളനം അഭിപ്രായപ്പെട്ടു.
ഐസിഎച്ആറിന്റെ നേതൃത്വത്തില്‍ സ്വാതന്ത്ര്യ സമര ചരിത്രത്തില്‍ കൈകടത്തലുകള്‍ നടത്തുകയാണ്. രാഷ്ട്രീയ താല്പര്യങ്ങളില്ലാതെ നിക്ഷ്പക്ഷവും വസ്തുനിഷ്ടവുമായി പ്രവര്‍ത്തിക്കേണ്ട ഐസിഎച്ആറിനെ സമൂഹത്തില്‍ ഭിന്നിപ്പ് ഉണ്ടാക്കുന്നതിനുള്ള സംഘപരിവാര്‍ ചട്ടുകമാക്കി മാറ്റരുത്. സ്വാതന്ത്ര്യ സമരകാലത്തു ബ്രിട്ടന് വേണ്ടി നിലകൊണ്ട ചരിത്രം മാത്രമുള്ള ഹിന്ദുത്വ വാദികള്‍ക്ക് ബ്രിട്ടനെതിരേ പോരാടിയ വാരിയംകുന്നനും ആലി മുസ്ലിയാരും ഉള്‍പ്പെടെയുള്ള മലബാര്‍ സമര പോരാളികള്‍ക്കെതിരായ വിരോധവും ബ്രിട്ടീഷ് ദാസ്യവും ഒരു നൂറ്റാണ്ടിനിപ്പുറവും മാറിയിട്ടില്ല എന്നതിന്റെ തെളിവാണ് ചരിത്രത്തില്‍ നിന്നും മലബാര്‍ പോരാളികളുടെ പേരൊഴിവാക്കാനുള്ള ആസൂത്രിതമായ നീക്കം. ബ്രിട്ടീഷുകാരുടെ ഷൂവിന്റെ മാധുര്യമാണ് ഇത്തരം ശക്തികളെ ഇന്നും മത്തു പിടിപ്പിക്കുന്നതും മുന്നോട്ട് നയിക്കുന്നതും. ഇതിനെതിരെ ചരിത്ര ബോധമുള്ള എല്ലാവരും സാധ്യമായ പ്രതിഷേധ സ്വരങ്ങള്‍ ഉയര്‍ത്തണമെന്നും ബ്ലോക്ക് സമ്മേളനം ആവശ്യപ്പെട്ടു.
ദമ്മാം ടോയോട്ടയില്‍ നടന്ന ബ്ലോക്ക് സമ്മേളനത്തില്‍ ഇന്ത്യന്‍ സോഷ്യല്‍ ഫോറം ടൊയോട്ട ബ്ലോക്കിന്റെ അടുത്ത മൂന്ന് വര്‍ഷത്തേക്കുള്ള ഭാരവാഹികളെയും തിരഞ്ഞെടുത്തു. ബ്ലോക്ക് പ്രസിഡന്റായി അന്‍ഷാദ് ആലപ്പുഴ യും ജനറല്‍ സെക്രട്ടറിയായി സുധീര്‍ തിരുവനന്തപുരവും തിരഞ്ഞെടുക്കപ്പെട്ടു. മുസ്തഫ ഇബ്രാഹിം (വൈസ് പ്രസിഡന്റ് ), റിയാസ് കൊല്ലം, അന്‍സാരി ചക്കമല (ജോയിന്‍ സെക്രട്ടറിമാര്‍), ഷംസുദ്ദീന്‍ പൂക്കോട്ടുംപാടം ഷജീര്‍ തിരുവനന്തപുരം (കമ്മറ്റിയംഗങ്ങള്‍) എന്നിവരാണ് ഭാരവാഹികള്‍. സോഷ്യല്‍ ഫോറം സെന്‍ട്രല്‍ കമ്മറ്റി സെക്രട്ടറി നമീര്‍ ചെറുവാടി, റയ്യാന്‍ ബ്ലോക്ക് കമ്മറ്റി അംഗം ബാസില്‍ തങ്ങള്‍ കൊണ്ടോട്ടി തിരഞ്ഞെടുപ്പ് നിയന്ത്രിച്ചു.