യുഎഇയില്‍ ഇത് വരെ വിതരണം ചെയ്തത് 400 ഗോള്‍ഡന്‍ കാര്‍ഡ് വിസകള്‍
ഓരോ 10 വര്‍ഷത്തിന് ശേഷവും വീണ്ടും പുതുക്കാന്‍ സാധിക്കുന്ന റസിഡന്റ് പെര്‍മിറ്റാണ് 10 വര്‍ഷത്തെ ഗോള്‍ഡന്‍ വിസകള്‍. മെയ് 21 മുതല്‍ വിതരണം ചെയ്ത തുടങ്ങിയ ഇത്തരത്തിലുള്ള ദീര്‍ഘകാല വിസകള്‍ ഈ വര്‍ഷത്തെ അവസാനത്തെടെ 6,800 പേര്‍ക്ക് കൈമാറാനാണ് ഉദ്ദേശിക്കുന്നതെന്ന് മേജര്‍ ജനറല്‍ മുഹമ്മദ് അഹ്മദ് അല്‍ മറി കൂട്ടിച്ചേര്‍ത്തു.
ദുബൈ: യുഎഇയില്‍ 10 വര്‍ഷത്തിനിടെ 400 ഗോള്‍ഡന്‍ കാര്‍ഡ് വിസകളാണ് വിതരണം ചെയ്തതെന്ന് ജനറല്‍ ഡയറക്ടറേറ്റ് ഓഫ് റസിഡന്‍സി ആന്‍ഡ് ഫോറിനേഴ്‌സ് അഫയേഴ്‌സ് മേധാവി മേജര്‍ മുഹമ്മദ് അഹ്മദ് റാശിദ് അല്‍ മറി പറഞ്ഞു.
ജിഡിആര്‍എഫ്എ ദുബൈയുടെ മുഖ്യകാര്യാലയത്തില്‍ 10 വര്‍ഷത്തെ വിസ ലഭിച്ച നിക്ഷേപകരെ അഭിനന്ദിക്കാന്‍ ഒരുക്കിയ വാര്‍ത്ത സമ്മേളനത്തിലാണ് അദ്ദേഹം ഇത് വ്യക്തമാക്കിയത്.ചടങ്ങില്‍ മലയാളിയായ മലബാര്‍ ഗോള്‍ഡ് ഇന്റര്‍ നാഷണല്‍ ഓപറേഷന്‍സ് എം ഡി ഷംലാല്‍ അഹ്മദ് അടക്കമുള്ള നൂറിലധികം പേരായാണ് വകുപ്പ് പ്രത്യേകം അഭിനന്ദിച്ചത്.70 രാജ്യങ്ങളില്‍ നിന്നുള്ള നിക്ഷേപകരാണ് ഇവര്‍.
ഓരോ 10 വര്‍ഷത്തിന് ശേഷവും വീണ്ടും പുതുക്കാന്‍ സാധിക്കുന്ന റസിഡന്റ് പെര്‍മിറ്റാണ് 10 വര്‍ഷത്തെ ഗോള്‍ഡന്‍ വിസകള്‍. മെയ് 21 മുതല്‍ വിതരണം ചെയ്ത തുടങ്ങിയ ഇത്തരത്തിലുള്ള ദീര്‍ഘകാല വിസകള്‍ ഈ വര്‍ഷത്തെ അവസാനത്തെടെ 6,800 പേര്‍ക്ക് കൈമാറാനാണ് ഉദ്ദേശിക്കുന്നതെന്ന് മേജര്‍ ജനറല്‍ മുഹമ്മദ് അഹ്മദ് അല്‍ മറി കൂട്ടിച്ചേര്‍ത്തു.
നിക്ഷേപകര്‍, സംരംഭകര്‍, ഗവേഷകര്‍, മികച്ച പ്രകടനം കാഴ്ചവെച്ച വിദ്യാര്‍ഥികള്‍ തുടങ്ങിയവര്‍ക്കാണ് ദീര്‍ഘകാല കാലാവധിയുള്ള വിസ അനുവദിക്കുന്നത്. ഈ വര്‍ഷം മേയിലാണ് യുഎഇ ക്യാബിനറ്റ് ഇത്തരം വിസകള്‍ അനുവദിക്കാനുള്ള തീരുമാനമെടുത്തത്. വിവിധ രംഗങ്ങളില്‍ നിന്നുള്ള വിദഗ്ദര്‍ക്കും സംരംഭകര്‍ക്കും വിദ്യാര്‍ത്ഥികള്‍ക്കും രാജ്യത്ത് സ്ഥിരതാമസത്തിനുള്ള അനുമതി നല്‍കുകയാണ് ഇത്തരത്തിലുള്ള സംവിധാനത്തിലുടെ ലക്ഷ്യവെക്കുന്നത്.
വിവിധ മേഖലകളില്‍ ഒരു കോടി ദിര്‍ഹത്തിനു മുകളില്‍ നിക്ഷേപമുള്ളവര്‍ക്കാണ് പത്ത് വര്‍ഷത്തേക്കുള്ള വിസ ലഭിക്കുക. ഇത്തരത്തിലുള്ള നിക്ഷേപം ബാങ്കില്‍ നിന്ന് വായ്പ എടുക്കാത്ത സ്വന്തം പേരിലുള്ളതായിരിക്കണമെന്ന് നിര്‍ബന്ധമുണ്ട്. നിലവിലുള്ള വിസ നടപടി ക്രമത്തിന്റെ മാനദണ്ഡങ്ങള്‍ ഇവര്‍ വീണ്ടും പാലിച്ചാല്‍ അവര്‍ക്ക് വീണ്ടും എമിഗ്രേഷന്‍ വകുപ്പ് വിസാ പുതുക്കി നല്‍കുന്നതാണ്.സാധാരണ വിസ നടപടികള്‍ക്ക് വേണ്ട മെഡിക്കല്‍ പരിശോധനയും മറ്റു നടപടി ക്രമങ്ങളും ഇവരുടെ വിസ റിനുവല്‍ സമയത്തും ആവശ്യമാണ്.
ഗവേഷകര്‍ക്കും ഇത്തരത്തില്‍ 10 വര്‍ഷം കാലവധിയുള്ള വിസ ലഭിക്കുന്നതാണ്. ഡോക്ടര്‍മാര്‍, ശാസ്ത്രജ്ഞര്‍, വിവിധ രംഗങ്ങളിലെ വിദഗ്ദര്‍ തുടങ്ങിയവര്‍ക്കും ഇവരുടെ കുടുംബങ്ങള്‍ക്കുമാണ് ഇതിന്റെ ആനുകൂല്യം ലഭിക്കുക. ഇതിനുപുറമെ യുഎഇ സാംസ്‌കാരിക വൈജ്ഞാനിക വികസന മന്ത്രാലയത്തിന്റെ അംഗീകാരമുള്ള കലകളിലെ പ്രതിഭ തെളിയിച്ചവര്‍ക്കും ദീര്‍ഘകാലം രാജ്യത്ത് താമസിക്കാന്‍ വിസ അനുവദിക്കും. വിദ്യാര്‍ത്ഥികള്‍ക്കും ഈ ഗണത്തിലുള്ള വിസ ലഭ്യമാണ്. ഇത് ലഭിക്കണമെങ്കില്‍ പബ്ലിക് സെക്കന്‍ഡറി സ്‌കൂളുകളില്‍ നിന്ന് 95 ശതമാനം മാര്‍ക്കോടെയുള്ള വിജയമോ സര്‍വകലാശാലകളില്‍ നിന്ന് കുറഞ്ഞത് 3.75 ജി.പി.എയോടുകൂടി ഡിസ്റ്റിങ്ഷനോ ആണ് യോഗ്യത. ഇവരുടെ അപേക്ഷകള്‍ പ്രത്യേക കമ്മിറ്റിയുടെ സാന്നിധ്യത്തിലാണ് അനുവദിക്കുക. വിസ ലഭിക്കുന്ന വിദ്യാര്‍ത്ഥികളുടെ കുടുംബങ്ങള്‍ക്കും വിദ്യാര്‍ഥി വിസയുടെ ആനുകൂല്യം ലഭിക്കുന്നതാണ്.
മികച്ച ഡോക്ടര്‍മാര്‍, എന്‍ജിനീയര്‍മാര്‍, ഉള്‍പ്പെടെയുള്ള പ്രഫഷണലുകള്‍ക്കും വിസ ലഭിക്കാനുള്ള യോഗ്യതയുണ്ട്. ഇവര്‍ എപ്പോയും നിബന്ധനകളും വ്യവസ്ഥകളും പാലിക്കുകയും അതേ പ്രവര്‍ത്തിയില്‍ തുടരുകയും ചെയ്യുന്നിടത്തോളം കാലം വിസ തുടരുമെന്ന് മേജര്‍ ജനറല്‍ മുഹമ്മദ് അഹ്മദ് അല്‍ മറി പറഞ്ഞു. എന്നാല്‍ നിക്ഷേപകര്‍ പത്ത് വര്‍ഷത്തിനുള്ളില്‍ അവരുടെ മൂല്യം കുറക്കുകയോ സംരംഭം പരാജയപ്പെടുകയോ ചെയ്താല്‍ കാര്യങ്ങള്‍ പുനപരിശോധിക്കുമെന്ന് അദ്ദേഹം വ്യക്തമാക്കി. അഞ്ച് വര്‍ഷത്തെ റസിഡന്റ് പെര്‍മിറ്റും 10 വര്‍ഷത്തെ വിസയും ഇത്തരത്തില്‍ അനുവദിക്കുന്നതാണ്.
10 വര്‍ഷത്തെ വിസ ലഭിച്ച നിക്ഷേപകര്‍ ചടങ്ങില്‍ തങ്ങളുടെ ക്യതജ്ഞത അറിയിച്ചു. യുഎഇ പ്രസിഡന്റ് ശൈഖ് ഖലീഫാ ബിന്‍ സായിദ് അല്‍ നഹ്യാനും യുഎഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയുമായ ശൈഖ് മുഹമ്മദ് റാശിദ് അല്‍ മക്തുമിന് രാജ്യത്തെ മറ്റു ഭരണാധികാരികള്‍ക്കും ഇവര്‍ നന്ദി അറിയിച്ചു കൊണ്ടാണ് ഇവര്‍ സംസാരിച്ചു തുടങ്ങിയത്. ജിഡിആര്‍എഫ്എ അബുദാബി എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ ബ്രിഗേഡിയര്‍ ജനറല്‍ സഈദ് സാലിം ബല്‍ഹാസ് അല്‍ ഷംസി,ജിഡിആര്‍എഫ്എ ദുബൈ അസിസ്റ്റന്റ് ഡയറക്ടര്‍ മേജര്‍ ജനറല്‍ ഉബൈദ് ബിന്‍ സുറൂര്‍, മറ്റു ഇതര എമിറേറ്റ്‌സിന്റെ എമിഗ്രേഷന്‍ വിഭാഗത്തിന്റെ മുഖ്യമേധാവികള്‍, ദുബൈ എമിഗ്രേഷന്‍ വിവിധ വകുപ്പ് മേധാവികള്‍ അടക്കമുള്ളവര്‍ക്ക് ചടങ്ങില്‍ പങ്കെടുത്തു.