ഇന്ത്യയടക്കം മൂന്ന് രാജ്യങ്ങള്‍ക്കുള്ള വിമാന യാത്രാവിലക്ക് യുഎഇ ജൂലൈ 31 വരെ നീട്ടിയെന്ന് ഇത്തിഹാദ്
അബൂദബി: ഇന്ത്യ, പാകിസ്താന്‍, ബംഗ്ലാദേശ് തുടങ്ങിയ രാജ്യങ്ങളില്‍നിന്നുള്ള വിമാനങ്ങള്‍ക്ക് യുഎഇ ഏര്‍പ്പെടുത്തിയിരുന്ന യാത്രാവിലക്ക് കുറഞ്ഞത് ജൂലൈ 31വരെ നീട്ടിയതായി യുഎഇ ദേശീയ വിമാനക്കമ്പനിയായ ഇത്തിഹാദ് എയര്‍വേസ് അറിയിച്ചു. മുംബൈ, കറാച്ചി, ധക്ക എന്നിവിടങ്ങളില്‍നിന്ന് യുഎഇയിലേക്കുള്ള ഫ്‌ളൈറ്റുകള്‍ക്കായുള്ള വെബ്‌സൈറ്റിലാണ് 2021 ജൂലൈ 31 വരെ യാത്രാവിലക്ക് നീട്ടിയതായി അറിയിച്ചിരിക്കുന്നത്.
@EtihadHelp Hello, my flight from lahore to toronto via abu dhabi on july 28 has been cancelled-- despite the uae restriction on flights from pakistan being set to expire/be reviewed on july 21.Why are flights from Pakistan being cancelled after July 21, despite no announcement?
— Z Khan (@ZKhan_2020) July 16, 2021
പാകിസ്താനില്‍നിന്ന് യുഎഇയിലേക്കുള്ള യാത്ര ജൂലൈ 31 വരെ റദ്ദാക്കിയിരിക്കുകയാണെന്ന് യുഎഇ അധികൃതരെ ഉദ്ധരിച്ച് വെബ്‌സൈറ്റില്‍ വിശദീകരിക്കുന്നു. ഇത് ഇനിയും നീട്ടാം. നിങ്ങളുടെ റിസര്‍വേഷനില്‍ എന്തെങ്കിലും മാറ്റങ്ങളുണ്ടെങ്കില്‍ നിങ്ങളെ അറിയിക്കും. നിങ്ങളുടെ ബുക്കിങ്ങിനുള്ള സഹായത്തിനായി ലിങ്കില്‍ നല്‍കിയിരിക്കുന്ന നമ്പറുകള്‍വഴി നിങ്ങള്‍ക്ക് ഞങ്ങളുടെ കോണ്‍ടാക്ട് സെന്ററിലേക്ക് വിളിക്കാം. ഞങ്ങളുടെ കോണ്‍ടാക്‌സ് സെന്ററും സോഷ്യല്‍ മീഡിയാ ടീമും വിവരങ്ങള്‍ അപ്‌ഡേറ്റ് ചെയ്യുമെന്നും അറിയിപ്പില്‍ പറയുന്നു.
When will india uae flight will resume
— Asif (@Asif09215716) July 16, 2021
നയതന്ത്രജ്ഞന്‍, യുഎഇ പൗരന്‍, ഗോള്‍ഡന്‍ വിസ ഉടമ എന്നിവര്‍ക്ക് യാത്രയില്‍ ഇളവുകള്‍ ലഭിക്കും. ഇത്തരക്കാര്‍ക്ക് യാത്ര ചെയ്യണമെങ്കില്‍ വിമാനം പുറപ്പെടുന്നതിന് പരമാവധി 48 മണിക്കൂര്‍ മുമ്പ് എടുത്ത ആര്‍ടിപിസിആര്‍ നെഗറ്റീവ് സര്‍ട്ടിഫിക്കറ്റുണ്ടാവണമെന്നും കമ്പനി അറിയിച്ചു. മൂന്ന് രാജ്യങ്ങളില്‍നിന്ന് യുഎഇയിലേക്കുള്ള വിമാന റദ്ദാക്കല്‍ ജൂലൈ 21 വരെ നീട്ടുമെന്ന് അബൂദാബി ആസ്ഥാനമായ കമ്പനി സോഷ്യല്‍ മീഡിയയിലൂടെ യാത്രക്കാരെ അറിയിച്ചിരുന്നു.
കൊവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിലാണ് ഈ രാജ്യങ്ങളില്‍നിന്നുള്ള വിമാനങ്ങള്‍ വീണ്ടും നിര്‍ത്തിവയ്ക്കാനുള്ള തീരുമാനം. യുഎഇയുടെ ജനറല്‍ സിവില്‍ ഏവിയേഷന്‍ അതോറിറ്റി (ജിസിഎഎ) വിമാനം റദ്ദാക്കല്‍ എന്നുവരെ തുടരുമെന്നത് സംബന്ധിച്ച തിയ്യതി പ്രഖ്യാപിച്ചിട്ടില്ല എന്നത് ശ്രദ്ധേയമാണ്.