'പ്രത്യാശയുടെ വെളിച്ചം നല്ല നാളെയിലേക്ക് നയിക്കട്ടെ'; ദീപാവലി ആശംസ നേര്‍ന്ന് ദുബയ് ഭരണാധികാരി

അബുദബി കിരീടവകാശി ശൈഖ് മുഹമ്മദ് ബിന്‍ സായിദ് അല്‍ നഹ്യാനും ദീപാവലി ആശംസ അറിയിച്ചു.

Update: 2020-11-14 03:55 GMT

ദുബയ്: ദീപാവലി ആശംസ നേര്‍ന്ന് ദുബയ് ഭരണാധികാരിയും യുഎഇ വൈസ് പ്രസിഡന്റുമായ ശൈഖ് മുഹമ്മദ് ബിന്‍ റാശിദ് അല്‍ മഖ്തൂം. യുഎഇ ജനതയ്ക്കു ദീപാവലി ആശംസ അറിയിക്കുന്നതായും പ്രത്യാശയുടെ വെളിച്ചം നമ്മെ ഐക്യപ്പെടുത്തട്ടെ എന്നും നല്ല നാളെയിലേക്ക് നയിക്കട്ടെ എന്നും അദ്ദേഹം ട്വീറ്റ് ചെയ്തു.

അബുദബി കിരീടവകാശി ശൈഖ് മുഹമ്മദ് ബിന്‍ സായിദ് അല്‍ നഹ്യാനും ദീപാവലി ആശംസ അറിയിച്ചു. എല്ലാവര്‍ക്കും അഭിവൃദ്ധിയുണ്ടാകട്ടെ എന്ന് എന്നായിരുന്നു അദ്ദേഹത്തിന്റെ ട്വീറ്റ്.

യുഎഇയില്‍ വിപുലമായ ആഘോഷങ്ങളാണ് ഇന്ന് നടക്കുക. വെടിക്കെട്ട് ഉള്‍പ്പെടെയുള്ള ആഘോഷങ്ങളാണ് നടക്കുക. ഒട്ടേറെ പ്രദര്‍ശനങ്ങളും പരിപാടികളും ഗ്ലോബല്‍ വില്ലേജില്‍ ഒരുക്കിയിട്ടുണ്ട്.

അതേസമയം, ഇന്ത്യയില്‍ കടുത്ത നിയന്ത്രണങ്ങളോടെയാണ് ഇത്തവണ ദീപാവലി ആഘോഷം. പടക്കങ്ങള്‍ പൊട്ടിക്കുന്നതിന് ഭാഗിക വിലക്കുണ്ട്. പച്ചപ്പടക്കങ്ങള്‍ രണ്ടുമണിക്കൂര്‍ നേരം ഉപയോഗിക്കാമെന്ന് ദേശീയ ഹരിത ട്രൈബ്യൂണല്‍ അനുമതി നല്‍കിയിരുന്നു. ഇത് സുപ്രീംകോടതി അംഗീകരിച്ചു. പടക്കങ്ങള്‍ക്ക് സമ്പൂര്‍ണ വിലക്കേര്‍പ്പെടുത്തിയിരുന്നു തെലങ്കാന ഹൈക്കോടതി. എന്നാല്‍ ഇതില്‍ ഇളവ് അനുവദിച്ചാണ് സുപ്രീംകോടതി വിധി.

Tags:    

Similar News