ഖത്തര്‍ കപ്പല്‍ യുഎഇ വിട്ടയച്ചു
കഴിഞ്ഞ മാസം 30 ന് ആണ് ജലാതിര്‍ത്തി ലംഘിച്ച്തിനെ തുടര്‍ന്ന് യുഎഇ കോസ്റ്റ് ഗാര്‍ഡടക്കമുള്ള സംഘം കപ്പല്‍ പിടികൂടിയിരുന്നത്. യുഎഇ വിദേശകാര്യ മന്ത്രാലയമാണ് കപ്പല്‍ മോചിപ്പിക്കുന്ന വിവരം വ്യക്തമാക്കിയത്.
അബുദബി: യുഎഇയുടെ സമുദ്രാതിര്‍ത്തി ലംഘിച്ച ഖത്തര്‍ നാവിക കപ്പല്‍ യുഎഇ വിട്ടയച്ചു. രണ്ട് ഖത്തര്‍ നാവികരും ഒരു ഇന്ത്യക്കാരനും ഒരു ഫലസ്ഥീനിയും ഉല്‍പ്പെടുന്ന നാലംഗ സംഘമായിരുന്നു കപ്പലില്‍ ഉണ്ടായിരുന്നത്. കഴിഞ്ഞ മാസം 30 ന് ആണ് ജലാതിര്‍ത്തി ലംഘിച്ച്തിനെ തുടര്‍ന്ന് യുഎഇ കോസ്റ്റ് ഗാര്‍ഡടക്കമുള്ള സംഘം കപ്പല്‍ പിടികൂടിയിരുന്നത്. യുഎഇ വിദേശകാര്യ മന്ത്രാലയമാണ് കപ്പല്‍ മോചിപ്പിക്കുന്ന വിവരം വ്യക്തമാക്കിയത്. ഇറാന്‍ പിന്തുണയോടെ ഭീകരവാദം പ്രോല്‍സാഹിപ്പിക്കുന്നു എന്ന കാരണത്താലാണ് യുഎഇ, സൗദി അറേബ്യ, ഈജിപ്ത് തുടങ്ങിയ രാജ്യങ്ങള്‍ ഖത്തറുമായുള്ള നയതന്ത്ര ബന്ധം വിച്ചേദിക്കുന്നത്.