പ്രവൃത്തി ദിനങ്ങള്‍ ഇനി നാലര ദിവസം മാത്രം; വാരാന്ത്യ അവധി പുനക്രമീകരിച്ച് യുഎഇ
വെള്ളിയാഴ്ച ഉച്ച മുതലാണ് വാരാന്ത്യ അവധി തുടങ്ങുക.
ദുബയ്: ശനിയാഴ്ചയും ഞായറാഴ്ചയും വാരാന്ത്യ അവധിദിനങ്ങളായി പ്രഖ്യാപിച്ച് യുനൈറ്റഡ് അറബ് എമിറേറ്റ്‌സ് (യുഎഇ). വെള്ളിയാഴ്ച ഉച്ച മുതലാണ് വാരാന്ത്യ അവധി തുടങ്ങുക. ഇതോടെ പ്രവൃത്തി ദിനങ്ങളുടെ എണ്ണം നാലരയായി കുറയും.
നിലവില്‍ വെള്ളിയാഴ്ചയും ശനിയാഴ്ചയുമാണ് യുഎഇയില്‍ വാരാന്ത്യ അവധി. അടുത്ത വര്‍ഷം ജനുവരി ഒന്നു മുതല്‍ പുതിയ അവധിക്രമത്തിലേക്കു മാറുമെന്ന് സര്‍ക്കാര്‍ വാര്‍ത്താ ഏജന്‍സിയായ വാം റിപ്പോര്‍ട്ട് ചെയ്തു.
വിദേശ നിക്ഷേപകര്‍ക്ക് രാജ്യം കൂടുതല്‍ ആകര്‍ഷകമാക്കുന്നതിനുള്ള നടപടികള്‍ക്കു വേഗം കൂട്ടിയിരിക്കുകയാണ് യുഎഇ സര്‍ക്കാര്‍. ഇതിന്റെ ഭാഗമാണ് അവധി ദിനങ്ങളിലെ പുനക്രമീകരണം എന്നാണ് റിപോര്‍ട്ടുകള്‍.
ലോകത്തെ മറ്റു രാജ്യങ്ങളിലേതു പോലെ തിങ്കളാഴ്ച തുടങ്ങി വെള്ളിയാഴ്ച അവസാനിക്കുന്ന പ്രവൃത്തിവാരമാണ് യുഎഇ അധികൃതര്‍ ലക്ഷ്യമിടുന്നത്. മുസ്‌ലിം വിശുദ്ധ ദിനം എന്ന നിലയില്‍ വെള്ളിയാഴ്ചകളിലെ അര്‍ധ അവധി തുടരുമെന്നാണ് റിപോര്‍ട്ട്.