യുഎഇ വാട്‌സാപ് കോളുകള്‍ അനുവദിച്ചേക്കും

യുഎഇ വാട്‌സാപ് കോളുകള്‍ അനുദിച്ചേക്കുമെന്ന് സൂചന. വാട്‌സാപ് കമ്പനിയുമായുള്ള ധാരണയുടെ അടിസ്ഥാനത്തിലായിരിക്കും കോളുകള്‍ അനുവദിക്കുകയെന്ന് യുഎഇ നാഷണല്‍ ഇലക്ട്രോണിക് സെക്യൂരിറ്റി അഥോറിറ്റി എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ മുഹമ്മദ് അല്‍ കുവൈത്തി വ്യക്തമാക്കി

Update: 2019-11-08 10:06 GMT

ദുബയ്: യുഎഇ വാട്‌സാപ് കോളുകള്‍ അനുദിച്ചേക്കുമെന്ന് സൂചന. വാട്‌സാപ് കമ്പനിയുമായുള്ള ധാരണയുടെ അടിസ്ഥാനത്തിലായിരിക്കും കോളുകള്‍ അനുവദിക്കുകയെന്ന് യുഎഇ നാഷണല്‍ ഇലക്ട്രോണിക് സെക്യൂരിറ്റി അഥോറിറ്റി എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ മുഹമ്മദ് അല്‍ കുവൈത്തി വ്യക്തമാക്കി. യുഎഇയില്‍ പ്രവര്‍ത്തിക്കുന്ന ടെലികമ്മ്യൂണിക്കേഷന്‍ സ്ഥാപനങ്ങളായ എത്തിസലാത്ത്, ഡു തുടങ്ങിയവയുടെ അനുമതിക്കായി കാത്തിരിക്കുകയാണ്. ഈ സ്ഥാപനങ്ങളുടെ വിയോജിപ്പാണ് സ്‌കൈപ് കോളുകള്‍ക്ക് വിലക്ക് ഏര്‍പ്പെടുത്തിയിരുന്നത്. വാട്‌സാപ് കോളുകള്‍ക്ക് നിരോധനം പിന്‍വലിക്കുമെന്ന് വാര്‍ത്തയോട് ടെലികോം അഥോറിറ്റി ഇതുവരെ പ്രതികരിച്ചിട്ടില്ല. നിലവില്‍ മാസം 100 ദിര്‍ഹം നല്‍കിയാല്‍ അനുവദിക്കുന്ന ബോട്ടിം, സീമി, യാസര്‍ ചാറ്റ് തുടങ്ങിയ ആപ്പുകള്‍ ഉപയോഗിക്കുന്ന കാളുകള്‍ക്കാണ് അനുമതി നല്‍കിയിരിക്കുന്നത്. 

Tags:    

Similar News