ജീവകാരുണ്യ പ്രവര്‍ത്തകന്‍ വില്‍സണ്‍ വലിയകാല നിര്യാതനായി

ഹൃദയാഘാതം മൂലം നാട്ടിലായിരുന്നു അന്ത്യം.

Update: 2020-08-17 11:31 GMT

പത്തനംതിട്ട: ഒഐസിസി ജിദ്ദ പത്തനംതിട്ട ജില്ലാ കമ്മിറ്റി എക്‌സിക്യൂട്ടീവ് അംഗവും ജീവകാരുണ്യ മേഖലയിലെ നിറസാന്നിധ്യവുമായിരുന്ന വലിയകാലയില്‍ വി കെ ബേബി, മറിയാമ്മ ദമ്പതികളുടെ മകന്‍ വില്‍സണ്‍ വലിയകാല (50) നിര്യാതനായി. ഹൃദയാഘാതം മൂലം നാട്ടിലായിരുന്നു അന്ത്യം. കഴിഞ്ഞ 27 വര്‍ഷമായി പ്രവാസിയായി കഴിയുന്ന അദ്ദേഹം ജിദ്ദയില്‍ ഒരു കോള്‍ഡ് സ്‌റ്റോറേജ് സ്ഥാപനത്തിന്റെ മാനേജരായി ജോലി ചെയ്തുവരികയാണ്.

ജിദ്ദ, പത്തനംതിട്ട ഒഐസിസിയ്ക്കും, പ്രവാസ ലോകത്തും നാട്ടിലും അശരണര്‍ക്കു അത്താണിയായിരുന്നു റെജി എന്ന പേരില്‍ അറിയപ്പെടുന്ന വില്‍സണ്‍. പിതാവിന്റെ മരണത്തോടനുബന്ധിച്ച് നാട്ടിലെത്തിയ വില്‍സണ്‍ കൊവിഡ് മൂലം നാട്ടില്‍ കുടുങ്ങിപ്പോവുകയായിരുന്നു. കൊവിഡ് കാലത്ത് പോലും നിരവധി പേര്‍ക്ക് ഭക്ഷണകിറ്റ് നല്‍കുകയും അഞ്ചു പ്രവാസികള്‍ക്ക് നാട്ടിലേയ്ക്ക് വിമാന ടിക്കറ്റ് നല്‍കുകയും ചെതിരുന്നു. ഭാര്യ: അനിത വില്‍സണ്‍. മക്കള്‍: മേഘ, നേഹ.

ജിദ്ദ ഒഐസിസി പ്രസിഡന്റ് കെ ടി എ മുനീറും ജില്ലാ പ്രസിഡന്റ് അനില്‍കുമാര്‍ പത്തനംതിട്ടയും വില്‍സണ്‍ വലിയകാലയുടെ വേര്‍പാടില്‍ അഗാധമായ ദുഃഖം രേഖപ്പെടുത്തി. സംസ്‌കാര ശ്രുശൂഷ ബുധനാഴ്ച തുമ്പമണ്‍ ഏറം (മാത്തൂര്‍) സെന്റ് ജോര്‍ജ് ഓര്‍ത്തഡോക്‌സ് വലിയപള്ളിയില്‍ നടക്കും.

Tags:    

Similar News