പ്രവാസികളെ ബുദ്ധിമുട്ടിക്കുന്ന നിയമം പിന്‍വലിക്കുക: ഇന്ത്യന്‍ ഇസ്‌ലാഹി സെന്റര്‍

Update: 2022-01-13 06:54 GMT

ജിദ്ദ: കൊവിഡിന്റെ പേരില്‍ പ്രവാസികളെ ബുദ്ധിമുട്ടിക്കുന്ന നിയമം ഉടന്‍ പിന്‍വലിക്കണമെന്ന് ഇന്ത്യന്‍ ഇസ്‌ലാഹി സെന്റര്‍ ആവശ്യപ്പെട്ടു. കേന്ദ്ര, കേരള സര്‍ക്കാരുകള്‍ കൊവിഡ് തുടങ്ങിയത് മുതല്‍ പ്രവാസികളെ ബുദ്ധിമുട്ടിക്കുന്ന പ്രവണതയാണ് കണ്ടുകൊണ്ടിരിക്കുന്നത്. അതിന്റെ അവസാന പതിപ്പാണ് രണ്ടും മൂന്നും കൊവിഡ് വാക്‌സിനും രണ്ട് പിസിആര്‍ ടെസ്റ്റും നടത്തി കുറഞ്ഞ അവധിക്ക് നാട്ടില്‍ വരുന്നവര്‍ ഏഴ് ദിവസം ഹോം ക്വാറന്റൈനും ഏഴ് ദിവസം സ്വയം ക്വാറന്റെനിലും കഴിയണമെന്ന നിയമം. കൊവിഡ് വാക്‌സിനുകള്‍ എടുക്കാത്ത പതിനായിരങ്ങള്‍ പങ്കെടുക്കുന്ന പരിപാടികള്‍ക്കൊന്നുമില്ലാത്ത നിയന്ത്രണം പാവം പ്രവാസികളുടെ മേല്‍ അടിച്ചേല്‍പ്പിക്കരുത്. പ്രവാസികള്‍ അടിയന്തര സ്വഭാവത്തോടെ കുറഞ്ഞ അവധിക്ക് നാട്ടില്‍ വരുമ്പോള്‍ ഈ നിയമം വളരെ പ്രയാസമുണ്ടാക്കുമെന്ന് ഇസ്‌ലാഹി സെന്റര്‍ വാര്‍ത്താക്കുറിപ്പില്‍ പറഞ്ഞു.

Tags:    

Similar News