പ്രവാസികളോടുള്ള അനീതി പിന്‍വലിക്കുക: ഐവ

കൊവിഡ് വാക്‌സിനുകള്‍ എടുക്കാത്ത പതിനായിരങ്ങള്‍ പങ്കെടുക്കുന്ന പരിപാടികള്‍ക്കൊന്നുമില്ലാത്ത നിയന്ത്രണം പാവം പ്രവാസികളുടെ മേല്‍ അടിച്ചേല്‍പ്പിക്കരുത് ഐവ സെക്രട്ടറിയേറ്റ് ആവശ്യപ്പെട്ടു.

Update: 2022-01-10 08:22 GMT

ജിദ്ദ: രണ്ടും മൂന്നും കൊവിഡ് വാക്‌സിനും രണ്ട് പിസിആര്‍ ടെസ്റ്റും നടത്തി കുറഞ്ഞ ലീവില്‍ നാട്ടില്‍ വരുന്നവര്‍ ഏഴു ദിവസം ഹോം ക്വാറന്റൈനും ഏഴു ദിവസം സ്വയം ക്വാറന്റെനും വേണമെന്ന കേന്ദ്രകേരള സര്‍ക്കാറുകളുടെ നിയമം ഉടനെ പിന്‍വലിക്കണമെന്ന് ഇന്ത്യന്‍ വെല്‍ഫയര്‍ അസോസിയേഷന്‍ (ഐവ) ജിദ്ദ കമ്മറ്റി ആവശ്യപ്പെട്ടു.

വര്‍ഷങ്ങള്‍ കഴിഞ്ഞ് ഒരു മാസത്തെ ലീവില്‍ വരുന്നവരും കുട്ടികളുടെ വിദ്യാഭ്യാസ കാര്യങ്ങള്‍ക്കും മറ്റു അടിയന്തര പ്രാധാന്യമുള്ള ആവശ്യങ്ങള്‍ക്കും ഒന്നും രണ്ടും ആഴ്ചകള്‍ക്ക് നാട്ടില്‍ വരുന്നവര്‍ക്കും ഈ നിയമം വളരെ പ്രയാസമുണ്ടാക്കുന്നതാണ്. കൊവിഡ് വാക്‌സിനുകള്‍ എടുക്കാത്ത പതിനായിരങ്ങള്‍ പങ്കെടുക്കുന്ന പരിപാടികള്‍ക്കൊന്നുമില്ലാത്ത നിയന്ത്രണം പാവം പ്രവാസികളുടെ മേല്‍ അടിച്ചേല്‍പ്പിക്കരുത് ഐവ സെക്രട്ടറിയേറ്റ് ആവശ്യപ്പെട്ടു.

Tags:    

Similar News