കുവൈത്തില്‍ വിസാ നിയന്ത്രണം നടപ്പാക്കാന്‍ നീക്കം; ഫീസ് വര്‍ദ്ധിപ്പിക്കും
സ്വദേശികളും വിദേശികളും തമ്മിലുള്ള ജന സഖ്യാ സന്തുലനം ലക്ഷ്യമിട്ട് കുവൈത്തില്‍ വിസാ നിയന്ത്രണത്തിന് നീക്കം. വിസ അനുവദിക്കുന്നതിനും മാറ്റുന്നതിനും കടുത്ത നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്താനാണ് മാനവ വിഭവ ശേഷി അതോറിറ്റിയുടെ തീരുമാനം. വിസ മാറ്റത്തിന് ഫീസ് വര്‍ദ്ധിപ്പിക്കാനും നീക്കമുണ്ട്.
കുവൈത്ത് സിറ്റി: സ്വദേശികളും വിദേശികളും തമ്മിലുള്ള ജന സഖ്യാ സന്തുലനം ലക്ഷ്യമിട്ട് കുവൈത്തില്‍ വിസാ നിയന്ത്രണത്തിന് നീക്കം. വിസ അനുവദിക്കുന്നതിനും മാറ്റുന്നതിനും കടുത്ത നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്താനാണ് മാനവ വിഭവ ശേഷി അതോറിറ്റിയുടെ തീരുമാനം. വിസ മാറ്റത്തിന് ഫീസ് വര്‍ദ്ധിപ്പിക്കാനും നീക്കമുണ്ട്.
കമ്പനികളുടെയും, സ്ഥാപനങ്ങളുടെയും ആവശ്യങ്ങള്‍ കൃത്യമായി ബോധ്യപ്പെട്ടതിന് ശേഷം മാത്രം വിസ അനുവദിച്ചാല്‍ മതിയെന്നതാണ് തീരുമാനം. വിദേശികളുടെ എണ്ണത്തിന് ആനുപാതികമായി സ്വദേശികളെ നിയമിക്കാത്ത കമ്പനികള്‍ക്കെതിരെ നടപടി ഉണ്ടാകുമെന്നും മന്ത്രാലയം വ്യക്തമാക്കി.
കമ്പനികളില്‍ നിന്ന് കമ്പനികളിലേയ്ക്കും ചെറുകിട സ്ഥാപനത്തില്‍ നിന്ന് മറ്റൊരു സ്ഥാപനത്തിലേക്കും വിദേശികളുടെ വിസാ മാറ്റത്തിനുള്ള ഫീസ് വര്‍ദ്ധിപ്പിക്കും.
മാത്രമല്ല സര്‍ക്കാര്‍ മേഖലയില്‍ നിന്ന് സ്വകാര്യ മേഖലയിലേയ്ക്ക് ഇഖാമ മാറ്റുന്നതിന് സുരക്ഷാ വകുപ്പിന്റെ അനുമതി നിര്‍ബന്ധമാക്കുക, ആശ്രിത വിസക്കാര്‍ക്ക് സ്വകാര്യ മേഖലയിലേക്കുള്ള വിസ മാറ്റം നിര്‍ത്തി വെയ്ക്കുക എന്നീ നിര്‍ദ്ദേശങ്ങളും അതോറിറ്റി മുന്നോട്ട് വച്ചിട്ടുണ്ട്.