പ്രവാസി വ്യവസായിയുടെ ആത്മഹത്യ: ആന്തൂര്‍ നഗരസഭാധ്യക്ഷയ്‌ക്കെതിരേ കേസെടുക്കണമെന്ന് ഇന്ത്യന്‍ സോഷ്യല്‍ ഫോറം

സംഭവത്തെ തുടര്‍ന്ന് നഗരസഭാ സെക്രട്ടറി ഉള്‍പ്പെടെ നാല് പേരെ സസ്‌പെന്റ് ചെയ്‌തെങ്കിലും സംഭവത്തിന് യഥാര്‍ത്ഥ കാരണം നഗരസഭാധ്യക്ഷയും സിപിഎം കേന്ദ്ര കമ്മിറ്റിയംഗം എം വി ഗോവിന്ദന്റെ ഭാര്യയുമായ പി കെ ശ്യാമളയുടെ അനാവശ്യ നിലപാടാണെന്നുമുള്ള റിപോര്‍ട്ടുകള്‍ പുറത്തു വരുന്നുണ്ട്.

Update: 2019-06-21 18:17 GMT

ഖഫ്ജി: കണ്ണൂര്‍ ജില്ലയിലെ ആന്തൂര്‍ നഗരസഭയില്‍ നിര്‍മ്മാണം പൂര്‍ത്തിയായ കെട്ടിടത്തിന്റെ ഉടമസ്ഥാവകാശം വൈകിപ്പിച്ചതില്‍ മനം നൊന്തു പ്രവാസി വ്യവസായി പാറയില്‍ സാജന്‍ ജിവനോടുക്കിയ സംഭവത്തില്‍ നഗരസഭാധ്യക്ഷ പി കെ ശ്യാമളക്കെതിരേ ആത്മഹത്യാ പ്രേരണ കുറ്റത്തിന് കേസെടുത്ത് ജയിലിലടയ്ക്കണമെന്ന് ഇന്ത്യന്‍ സോഷ്യല്‍ ഫോറം ഖഫ്ജി ബ്ലോക്ക് കമ്മിറ്റി ആവശ്യപ്പെട്ടു. സംഭവത്തെ തുടര്‍ന്ന് നഗരസഭാ സെക്രട്ടറി ഉള്‍പ്പെടെ നാല് പേരെ സസ്‌പെന്റ് ചെയ്‌തെങ്കിലും സംഭവത്തിന് യഥാര്‍ത്ഥ കാരണം നഗരസഭാധ്യക്ഷയും സിപിഎം കേന്ദ്ര കമ്മിറ്റിയംഗം എം വി ഗോവിന്ദന്റെ ഭാര്യയുമായ പി കെ ശ്യാമളയുടെ അനാവശ്യ നിലപാടാണെന്നുമുള്ള റിപോര്‍ട്ടുകള്‍ പുറത്തു വരുന്നുണ്ട്. ഉദ്യോഗസ്ഥരെ ബലിയാടാക്കി, ധിക്കാരികളായ ഭരണാധികാരികളെ രക്ഷിക്കാന്‍ അനുവദിക്കരുത്.

മണലാരിണ്യത്തില്‍ ചോര നീരാക്കുന്ന പ്രവാസികളോട് കറുവപ്പശുക്കളെയെന്ന പോലെ പെരുമാറുന്ന രാഷ്ട്രീയ പ്രസ്ഥാനങ്ങളുടെ കണ്ണുതുറപ്പിക്കുന്ന പ്രക്ഷോഭങ്ങള്‍ക്ക് പ്രവാസി സംഘടനകളെല്ലാം ഒറ്റക്കെട്ടായി മുന്നിട്ടിറങ്ങണം. പോലിസിന്റെ ഭാഗത്തു നിന്നും നീതി പൂര്‍വമായ അന്വേഷണം ഉണ്ടാകണം. പ്രവാസികളുടെ ജീവനും സ്വത്തിനും പരിപൂര്‍ണ സംരക്ഷണം നല്‍കുന്നതിനുള്ള നടപടികള്‍ സര്‍ക്കാരിന്റെ ഭാഗത്തു നിന്നുമുണ്ടാകണം. ആന്തൂരില്‍ മാത്രമല്ല കേരളത്തില്‍ ഏതൊരിടത്തും വ്യവസായമോ വല്ല സംരംഭങ്ങളോ തുടങ്ങാന്‍ സന്നദ്ധരാവുന്നവര്‍ക്ക് നിയമ നൂലാമാലകളും ഉദ്യോഗസ്ഥ രാഷ്ട്രീയ ധാര്‍ഷ്ട്യവും തടസ്സം സൃഷ്ടിക്കകയാണ്.

ഇത്തരം നടപടികള്‍ക്ക് വിരാമമിടാന്‍ പോലിസും പൊതുസമൂഹവും പ്രവാസികളെ പിന്തുണക്കണമെന്ന് ഫോറം ബ്ലോക്ക് പ്രസിഡന്റ് അബ്ദുല്ല നാറാത്ത്, സെക്രട്ടറി നൗഷാദ് ഒറ്റപ്പാലം, കമ്മിറ്റി അംഗങ്ങളായ റിയാസ് കൊല്ലായി, റഫീഖ് കുറിഞ്ഞിലക്കാട് എന്നിവര്‍ ആവശ്യപ്പെട്ടു.

Tags:    

Similar News