ഇന്ത്യന്‍ സോഷ്യല്‍ ഫോറം ഫുട്‌ബോള്‍ ടൂര്‍ണമെന്റ് സംഘടിപ്പിച്ചു
ആവേശകരമായ ടൂര്‍ണമെന്റില്‍ യുവ ക്ലാസിക് എഫ്‌സി വിജയികളായി. ലുലു എഫ്‌സി രണ്ടാം സ്ഥാനം കരസ്ഥമാക്കി. വാശിയേറിയ മത്സരങ്ങള്‍ കാണാന്‍ നൂറുകണക്കിന് ഫുട്‌ബോള്‍ പ്രേമികളാണ് ഗള്‍ഫ് എയര്‍ക്ലബ്ബില്‍ എത്തിയത്.
ബഹ്‌റൈന്‍: ഇന്ത്യന്‍ സോഷ്യല്‍ ഫോറം അല്‍-മിനാര്‍ ചാംപ്യന്‍ഷിപ്പ്-2019 സല്‍മാബാദ് ഗള്‍ഫ് എയര്‍ ക്ലബ്ബില്‍ വെച്ച് സംഘടിപ്പിച്ചു. പ്രവാസികള്‍ക്കിടയിലെ അമേച്വര്‍ ക്ലബ്ബുകളുടെ കൂട്ടായ്മയായ കേരള ഫുട്‌ബോള്‍ അസോസിയേഷന്‍ കീഴില്‍ സംഘടിപ്പിച്ച ടൂര്‍ണമെന്റില്‍ ബഹ്‌റൈനിലെ 12 പ്രമുഖ ടീമുകള്‍ പങ്കെടുത്തു. വ്യാഴാഴ്ച്ച രാത്രി 9.30 ന് ഇന്ത്യന്‍ സോഷ്യല്‍ ഫോറം പ്രസിഡന്റ് ജവാദ് പാഷ ഫ്‌ലാഗ് ഓഫ് ചെയ്തതോടെ മല്‍സരങ്ങള്‍ക്ക് തുടക്കമായി.
ആവേശകരമായ ടൂര്‍ണമെന്റില്‍ യുവ ക്ലാസിക് എഫ്‌സി വിജയികളായി. ലുലു എഫ്‌സി രണ്ടാം സ്ഥാനം കരസ്ഥമാക്കി. വാശിയേറിയ മത്സരങ്ങള്‍ കാണാന്‍ നൂറുകണക്കിന് ഫുട്‌ബോള്‍ പ്രേമികളാണ് ഗള്‍ഫ് എയര്‍ക്ലബ്ബില്‍ എത്തിയത്.
വിജയികള്‍ക്ക് ഇന്ത്യന്‍ സോഷ്യല്‍ ഫോറം പ്രസിഡന്റ് ജവാദ് പാഷ, സെക്രട്ടറി യുസുഫ് അലി എന്നിവര്‍ ട്രോഫികള്‍ സമ്മാനിച്ചു. മുസ്തഫ, നിയാസ്, റഫീഖ്, സലാം, സാലി, അലി അക്ബര്‍, ഇര്‍ഫാന്‍, അതാഉല്ല, അഫ്‌സല്‍, നിയാസ് എന്നിവര്‍ ടൂര്‍ണമെന്റിന് നേതൃത്വം കൊടുത്തു.