സോഷ്യല്‍ ഫോറം 'കൂടണയാന്‍ കൂടെയുണ്ട്, പ്രവാസിക്കൊരു ടിക്കറ്റ്' പദ്ധതിക്ക് തുടക്കമായി
പദ്ധതിയിലെക്ക് സോഷ്യല്‍ ഫോറം മമ്മൂറ ബ്ലോക്കിലെ മാര്‍ക്കറ്റ് ബ്രാഞ്ച് ചങ്ങാതിക്കൂട്ടം വാട്‌സ്ആപ് ഗ്രൂപ്പ് പ്രതിനിധി ആദ്യ ടിക്കറ്റ് തുക പദ്ധതി ജനറല്‍ കണ്‍വീനര്‍ ഷെഫീഖ് പയേത്തിനു നല്‍കി തുടക്കം കുറിച്ചു.
ദോഹ: കൊവിഡ് 19 ലോക്ക്‌ഡൌണ്‍ കാരണം ഗള്‍ഫില്‍ കുടുങ്ങിക്കിടക്കുന്നവര്‍ക്ക് യാത്രാ സഹായം ഒരുക്കി ഖത്തര്‍ ഇന്ത്യന്‍ സോഷ്യല്‍ ഫോറം രംഗത്ത്. രാജ്യാന്തര വിമാനക്കമ്പനികള്‍ സര്‍വീസുകള്‍ നിര്‍ത്തിവെച്ചതോടെ നിരവധി പേരാണ് നാട്ടില്‍ പോകാനാകാതെ പ്രവാസലോകത്ത് കുടുങ്ങിക്കിടക്കുന്നത്.
ഇവരെ നാട്ടിലെത്തിക്കാന്‍ ഇന്ത്യാ സര്‍ക്കാര്‍ പ്രഖ്യാപിച്ച പദ്ധതിയുടെ ഭാഗമായി ഇന്ത്യന്‍ എംബസിയില്‍ രജിസ്റ്റര്‍ ചെയ്ത് യാത്ര ചെയ്യാന്‍ അര്‍ഹത നേടിയവരില്‍ തന്നെ വലിയൊരു വിഭാഗം പേരും സ്വന്തമായി ടിക്കറ്റിനു പണം മുടക്കാന്‍ കഴിയാത്തവരാണ്. ജോലി നഷ്ടപ്പെട്ടവര്‍, സന്ദര്‍ശന വിസയില്‍ വന്നവര്‍ അടക്കം നിരവധി പേരാണ് പരസഹായം പ്രതീക്ഷിച്ചു കഴിയുന്നത്.
ഇത്തരക്കാരെ സഹായിക്കാന്‍ ഖത്തര്‍ ഇന്ത്യന്‍ സോഷ്യല്‍ ഫോറത്തിന്റെ 'കൂടണയാന്‍ കൂടെയുണ്ട്, പ്രവാസിക്കൊരു ടിക്കറ്റ്' എന്ന പദ്ധതിക്ക് തുടക്കമായി. എംബസിയില്‍ രജിസ്റ്റര്‍ ചെയ്ത് യാത്രക്ക് അനുമതി നേടുകയും അതേസമയം ടിക്കറ്റിനു പണം മുടക്കാനില്ലാതെ യാത്ര ചെയ്യാനാകാതെ വരികയും ചെയ്യുന്നവരെ കണ്ടെത്തി യാത്രക്കുള്ള സഹായം നല്‍കുക എന്നതാണ് പദ്ധതികൊണ്ട് ഉദ്ദേശിക്കുന്നത്.
പദ്ധതിയിലെക്ക് സോഷ്യല്‍ ഫോറം മമ്മൂറ ബ്ലോക്കിലെ മാര്‍ക്കറ്റ് ബ്രാഞ്ച് ചങ്ങാതിക്കൂട്ടം വാട്‌സ്ആപ് ഗ്രൂപ്പ് പ്രതിനിധി ആദ്യ ടിക്കറ്റ് തുക പദ്ധതി ജനറല്‍ കണ്‍വീനര്‍ ഷെഫീഖ് പയേത്തിനു നല്‍കി തുടക്കം കുറിച്ചു.