മക്ക നവരിയയിൽ കഫ്റ്റീരിയ ജീവനക്കാരനായ മലയാളി മരിച്ചു
കൂടെ ജോലി ചെയ്യുന്ന മറ്റൊരു മലയാളിയുമായുണ്ടായ വാക്കുതർക്കം മൂർച്ഛിച്ചുണ്ടായ അടിപിടിയിൽ അജ്മലിന് പരിക്കേറ്റിരുന്നു
മക്ക: മക്ക നവരിയയിലെ കഫ്റ്റീരിയയിൽ ജോലി ചെയ്യുന്ന കോഴിക്കോട് സ്വദേശി മരിച്ചു. കുറ്റ്യാടി സ്വദേശി അജ്മലാ(30)ണ് മരിച്ചത്. നവരിയയിലെ കഫ്റ്റീരിയയിൽ ജോലി ചെയ്തുവരികയായിരുന്നു.
കൂടെ ജോലി ചെയ്യുന്ന മറ്റൊരു മലയാളിയുമായുണ്ടായ വാക്കുതർക്കം മൂർച്ഛിച്ചുണ്ടായ അടിപിടിയിൽ അജ്മലിന് പരിക്കേറ്റിരുന്നു. പിന്നീട് കടയിൽ തന്നെ കുഴഞ്ഞു വീണാണ് മരണം സംഭവിച്ചത്.