തിരുവനന്തപുരം സ്വദേശി ദമ്മാമില്‍ വാഹനാപകടത്തില്‍ മരിച്ചു
ദമ്മാം സീക്കോയിലെ മസായ നട്‌സ് ഷോപ്പിലെ ജീവനക്കാരനായ നിഷാദ് 15 ദിവസം മുമ്പാണ് നാട്ടില്‍ നിന്നും അവധി കഴിഞ്ഞ് തിരിച്ചെത്തിയത്
ദമ്മാം: തിരുവനന്തപുരം സ്വദേശി ദമ്മാമില്‍ വാഹനാപകടത്തില്‍ മരിച്ചു. ഞാറായില്‍കോണം സീമന്തപുരം ഇബ്രാഹീം-റാഹില ദമ്പതികളുടെ മകന്‍ നിഷാദ്(30) ആണ് കൂജാ പാര്‍ക്കിനു സമീപം റോഡ് മുറിച്ച് കടക്കുന്നതിനിടെ വാഹനത്തിന്റെ സൈഡ് ഗ്ലാസ് തട്ടി റോഡിലേക്ക് തെറിച്ചുവീണ് മരിച്ചത്. അഞ്ചുമാസം മുമ്പാണ് നിഷാദിന്റെ വിവാഹം കഴിഞ്ഞത്. ദമ്മാം സീക്കോയിലെ മസായ നട്‌സ് ഷോപ്പിലെ ജീവനക്കാരനായ നിഷാദ് 15 ദിവസം മുമ്പാണ് നാട്ടില്‍ നിന്നും അവധി കഴിഞ്ഞ് തിരിച്ചെത്തിയത്. ഭാര്യ: ഷഹനാസ്. ദമ്മാം മെഡിക്കല്‍ കോംപ്ലക്‌സ് മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുന്ന മയ്യിത്ത് നാട്ടിലേക്ക് കൊണ്ടുപോവാനുള്ള നടപടി ക്രമങ്ങള്‍ പുരോഗമിക്കുന്നതായി ഇന്ത്യന്‍ സോഷ്യല്‍ ഫോറം ഖത്തീഫ് ബ്ലോക്ക് ജീവകാരുണ്യ വിഭാഗം കണ്‍വീനര്‍ ഷാഫി വെട്ടം പറഞ്ഞു.