ഒമാനിൽ കൊവിഡ് രോഗമുക്തരുടെ എണ്ണത്തിൽ വർധനവ്
കൊവിഡ് ബാധിച്ച് പുതിയതായി അഞ്ച് മരണങ്ങളാണ് ബുധനാഴ്‍ച ഒമാനില്‍ റിപോര്‍ട്ട് ചെയ്‍തത്.
മസ്‍കത്ത്: ഒമാനില്‍ 2,114 പേര്‍ കൂടി കൊവിഡ് വൈറസ് ബാധയില്‍ നിന്ന് മുക്തരായി. ആരോഗ്യ മന്ത്രാലയം പുറത്തുവിട്ട കഴിഞ്ഞ 24 മണിക്കൂറിലെ കണക്കുകള്‍ പ്രകാരം രാജ്യത്ത് 1430 പേര്‍ക്കാണ് പുതിയതായി രോഗബാധ സ്ഥിരീകരിച്ചത്. നിലവില്‍ 93.7 ശതമാനമാണ് രാജ്യത്തെ കൊവിഡ് രോഗമുക്തി നിരക്ക്.
കൊവിഡ് ബാധിച്ച് പുതിയതായി അഞ്ച് മരണങ്ങളാണ് ബുധനാഴ്‍ച ഒമാനില്‍ റിപോര്‍ട്ട് ചെയ്‍തത്. ഇതുവരെയുള്ള കണക്കുകള്‍ പ്രകാരം രാജ്യത്ത് 3,70,620 പേര്‍ക്കാണ് കൊവിഡ് വൈറസ് ബാധ സ്ഥിരീകരിച്ചിട്ടുള്ളത്. ഇവരില്‍ 3,47,243 പേരും ഇതിനോടകം തന്നെ രോഗമുക്തരായിക്കഴിഞ്ഞു. ആകെ 4,221 കൊവിഡ് മരണങ്ങളും റിപോര്‍ട്ട് ചെയ്യപ്പെട്ടു. കഴിഞ്ഞ 24 മണിക്കൂറിനിടെ 60 കൊവിഡ് രോഗികളെ കൂടി ആശുപത്രികളില്‍ പ്രവേശിപ്പിച്ചു.
ആകെ 361 കൊവിഡ് രോഗികളാണ് രാജ്യത്ത് ഇപ്പോള്‍ ആശുപത്രികളില്‍ ചികിത്സയിലുള്ളത്. ഇവരില്‍ 78 പേര്‍ ഗുരുതരാവസ്ഥയിലാണ്. ഇവരെ തീവ്രപരിചരണ വിഭാഗത്തില്‍ പ്രവേശിപ്പിച്ച് ചികിൽസ നല്‍കുന്നുവെന്നും ആരോഗ്യ മന്ത്രാലയം പുറത്തുവിട്ട റിപോര്‍ട്ട് വ്യക്തമാക്കുന്നു.