ഒഐസിസി പുരസ്‌കാര സന്ധ്യ 12ന്; രമേശ് ചെന്നിത്തല പങ്കെടുക്കും
പരിപാടിയില്‍ ഗായകരായ പ്രദീപ് ബാബു, മൃദുല വാര്യര്‍ എന്നിവര്‍ നയിക്കുന്ന ഗാനമേളയും രാജേഷ് അടിമാലിയുടെ നേതൃത്വത്തിലുള്ള കോമഡി ഷോ, നാടന്‍ പാട്ട് ഗായിക ലേഖാ അജി നയിക്കുന്ന കലാവിരുന്നും ഉണ്ടായിരിക്കുമെന്ന് സംഘാടകര്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു.
കുവൈത്ത്: ഓവര്‍സീസ് ഇന്ത്യന്‍ കള്‍ച്ചറല്‍ കോണ്‍ഗ്രസ്സ്(ഒഐസിസി) കുവൈത്ത് നാഷണല്‍ കമ്മിറ്റി സംഘടിപ്പിക്കുന്ന പുരസ്‌കാര സന്ധ്യ 12ന് വൈകീട്ട് ആറിന് അബ്ബാസിയ മറീന ഹാളില്‍ നടക്കും. പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല മുഖ്യാതിഥിയാകും.
പാലക്കാട് എംപി വി കെ ശ്രീകണ്ഠന്‍, പ്രശസ്ത ചലചിത്ര താരവും മഹിളാ കോണ്‍ഗ്രസ് നേതാവുമായ നഗ്മ, ഇന്ത്യന്‍ സ്ഥാനപതി ജീവ സാഗര്‍ തുടങ്ങി പ്രമുഖര്‍ ചടങ്ങില്‍ പങ്കെടുക്കും. ചടങ്ങില്‍ ഇന്ത്യയിലെ രാഷ്ട്രീയ സമൂഹിക സാംസ്‌കാരിക രംഗങ്ങളില്‍ സജീവ സാന്നിധ്യമായ ഒരു വ്യക്തിക്കും, കുവൈത്തിലെ വ്യവസായ രംഗത്ത് മലയാളികള്‍ക്കിടയില്‍ മികച്ച സാമൂഹിക പ്രവര്‍ത്തനം നടത്തുന്ന ഒരു വ്യക്തിക്കും പ്രഥമ രാജീവ് ഗാന്ധി പുരസ്‌കാരം സമര്‍പ്പിക്കും. പുരസ്‌കാര ജേതാക്കളെ വേദിയില്‍ പ്രഖ്യാപിക്കും.
പരിപാടിയില്‍ ഗായകരായ പ്രദീപ് ബാബു, മൃദുല വാര്യര്‍ എന്നിവര്‍ നയിക്കുന്ന ഗാനമേളയും രാജേഷ് അടിമാലിയുടെ നേതൃത്വത്തിലുള്ള കോമഡി ഷോ, നാടന്‍ പാട്ട് ഗായിക ലേഖാ അജി നയിക്കുന്ന കലാവിരുന്നും ഉണ്ടായിരിക്കുമെന്ന് സംഘാടകര്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു.
ഒഐസിസി പ്രസിഡന്റ് വര്‍ഗ്ഗീസ് പുതുക്കുളങ്ങര, ജനറല്‍ സെക്രട്ടറി ബി എസ് പിള്ള, വൈസ് പ്രസിഡന്റ് എ ബി വാരിക്കാട്, മീഡിയ കണ്‍വീനര്‍ വര്‍ഗ്ഗീസ് ജോസഫ് മാരാമണ്‍, ട്രഷറര്‍ രാജീവ് നടുവിലെമുറി എന്നിവര്‍ വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു.