റെസിഡന്‍സി-തൊഴില്‍ നിയമ ലംഘനം; സൗദിയിൽ ഒരാഴ്ചക്കിടെ 17,000ത്തിലേറെ പേര്‍ അറസ്റ്റില്‍
റെസിഡന്‍സി നിയമം ലംഘിച്ച 6,594 പേരാണ് അറസ്റ്റിലായത്. അതിര്‍ത്തി സുരക്ഷാ നിര്‍ദേശങ്ങള്‍ ലംഘിച്ച 9,229 പേരും തൊഴില്‍ നിയമം ലംഘിച്ച 1,775 പേരും പിടിയിലായി.
റിയാദ്: സൗദി അറേബ്യയില്‍ റെസിഡന്‍സി, തൊഴില്‍ നിയമങ്ങളും അതിര്‍ത്തി സുരക്ഷാ നിയമങ്ങളും ലംഘിച്ച 17,598ത്തിലേറെ പേര്‍ അറസ്റ്റില്‍. സെപ്തംബര്‍ രണ്ടു മുതല്‍ ഒമ്പത് വരെ ഒരാഴ്ചക്കുള്ളിലാണ് ഇത്രയും പേര്‍ പിടിയിലായത്.
റെസിഡന്‍സി നിയമം ലംഘിച്ച 6,594 പേരാണ് അറസ്റ്റിലായത്. അതിര്‍ത്തി സുരക്ഷാ നിര്‍ദേശങ്ങള്‍ ലംഘിച്ച 9,229 പേരും തൊഴില്‍ നിയമം ലംഘിച്ച 1,775 പേരും പിടിയിലായി. അതിര്‍ത്തി കടന്ന് രാജ്യത്തേക്ക് എത്താന്‍ ശ്രമിക്കുന്നതിനിടെയാണ് 202 പേര്‍ പിടിയിലായത്. ഇവരില്‍ 48 ശതമാനം യെമന്‍ സ്വദേശികളാണ്. 49 ശതമാനം എത്യോപ്യക്കാരും മൂന്ന് ശതമാനം മറ്റ് രാജ്യക്കാരുമാണ്.
രാജ്യത്ത് നിന്ന് അതിര്‍ത്തി കടന്ന് രക്ഷപ്പെടാന്‍ ശ്രമിച്ചതിന് 21 പേര്‍ അറസ്റ്റിലായി. നിയമ ലംഘകരെ സഹായിച്ചതിന് 12 പേരെയും അധികൃതര്‍ അറസ്റ്റ് ചെയ്തു. ആകെ 83,118 നിയമ ലംഘകര്‍ക്കാണ് ശിക്ഷ ലഭിച്ചത്. ഇവരില്‍ 71,456 പേര്‍ പുരുഷന്‍മാര്‍ 11,662 പേര്‍ സ്ത്രീകളുമാണ്.