പൗരത്വ ഭേദഗതി ബില്ല് ഭരണഘടനയോടുള്ള വെല്ലുവിളി: ഖത്തര്‍ ഇന്ത്യന്‍ സോഷ്യല്‍ ഫോറം

ഭരണഘടന മൂല്യങ്ങളെ കാറ്റില്‍ പറത്തി ന്യൂനപക്ഷ മനസ്സുകളില്‍ ഭീതി നിറച്ച് രാജ്യത്തെ ഭിന്നിപ്പിക്കാനുള്ള കേന്ദ്ര ഗവണ്‍മെന്റിന്റെ എല്ലാ ഗൂഢ നീക്കങ്ങളും ജനാധിപത്യ സമൂഹം ഒറ്റക്കെട്ടായി നേരിടണമെന്ന് സംസ്ഥാന കമ്മറ്റി അഭിപ്രായപ്പെട്ടു.

Update: 2019-12-10 08:24 GMT

ദോഹ: പൗരത്വ ഭേദഗതി ബില്ല് ഭരണഘടനയോടുള്ള വെല്ലു വിളിയാണെന്ന് ഖത്തര്‍ ഇന്ത്യന്‍ സോഷ്യല്‍ ഫോറം. രാജ്യം സാമ്പത്തിക തകര്‍ച്ച നേരിടുന്ന സാഹചര്യത്തില്‍ അടിസ്ഥാന വിഷയങ്ങളില്‍ നിന്ന് ശ്രദ്ധ തിരിച്ചു ആര്‍എസ്എസിന്റെ വര്‍ഗീയ അജണ്ട നടപ്പിലാക്കാന്‍ ഉള്ള ഏത് ശ്രമത്തെയും പ്രവാസി സമൂഹം ഒറ്റക്കെട്ടായി നേരിടണമെന്ന് ഖത്തര്‍ ഇന്ത്യന്‍ സോഷ്യല്‍ ഫോറം കേരള സ്‌റ്റേറ്റ് കമ്മറ്റി യോഗം അഭിപ്രായപ്പെട്ടു.

മതത്തിന്റെ പേരില്‍ പൗരത്വം നിഷേധിക്കാനും കുടിയിറക്കാനും ഉദ്ദേശിച്ചുള്ള പൗരത്വ ഭേദഗതി ബില്ല് അപകടകരവും രാജ്യ താല്‍പര്യത്തിന് വിരുദ്ധവും ആണെന്ന് യോഗം വിലയിരുത്തി.

ഭരണഘടന മൂല്യങ്ങളെ കാറ്റില്‍ പറത്തി ന്യൂനപക്ഷ മനസ്സുകളില്‍ ഭീതി നിറച്ച് രാജ്യത്തെ ഭിന്നിപ്പിക്കാനുള്ള കേന്ദ്ര ഗവണ്‍മെന്റിന്റെ എല്ലാ ഗൂഢ നീക്കങ്ങളും ജനാധിപത്യ സമൂഹം ഒറ്റക്കെട്ടായി നേരിടണമെന്ന് സംസ്ഥാന കമ്മറ്റി അഭിപ്രായപ്പെട്ടു. മത സാമൂഹിക രാഷ്ട്രീയ സംഘടനകള്‍ ഒറ്റക്കെട്ടായി പ്രതിഷേധ സ്വരം ഉയര്‍ത്താന്‍ മുന്നോട്ട് വരണമെന്നും യോഗം അഭിപ്രായപ്പെട്ടു. സംസ്ഥാന പ്രസിഡന്റ് മുഹമ്മദ് അലിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ സെക്രട്ടറി അഷ്‌റഫ് സ്വാഗതവും ഇസ്ഹാഖ് നന്ദിയും പറഞ്ഞു.

Tags:    

Similar News