ബാബരി: കോടതി വിധി ജുഡീഷ്യറിയിലെ പ്രതീക്ഷ നഷ്ടപ്പെടുത്തി-ഖത്തര്‍ ഇന്ത്യന്‍ സോഷ്യല്‍ ഫോറം

Update: 2020-09-30 19:23 GMT

ദോഹ: ലോകം കണ്ട് നില്‍ക്കെ ബിജെപി-സംഘ്പരിവാര നേതാക്കളായ എല്‍ കെ അദ്വാനി,എം എം ജോഷി, ഉമാഭാരതി, അശോഖ് സിംഗാള്‍ തുടങ്ങി നൂറ്ക്കണക്കിന് നേതാക്കന്മാരുടെ നേതൃത്വത്തില്‍ ആയിരക്കണക്കിന് കര്‍സേവകര്‍ ബാബരി മസ്ജിദ് തച്ച് തകര്‍ത്ത കേസിലെ കോടതിവിധി ജുഡീഷ്യറിയുടെ അന്തസ്സ് ഇല്ലാതാക്കുന്നതാണെന്ന് സോഷ്യല്‍ ഫോറം പ്രസ്താവനയില്‍ പറഞ്ഞു. പള്ളിപൊളിക്കാന്‍ രാജ്യവ്യാപക പ്രചാരണം നടത്തിയതും അതിന്റെ ഭാഗമായി ക്രമസമാധാന പ്രശ്‌നങ്ങള്‍ ഉണ്ടായതൊന്നും കോടതി അറിഞ്ഞില്ല എന്നതും അത്ഭുതം തന്നെയാണ്.

രാജ്യത്ത് ഭരണകൂട ഒത്താശയോടെ ന്യൂനപക്ഷ-പിന്നോക്ക-ദലിത് വിഭാഗങ്ങള്‍ക്കെതിരെ അക്രമങ്ങള്‍ വര്‍ദ്ധിച്ച് കൊണ്ടിരിക്കുന്ന സമയത്ത് ഇത്തരം ഒരു വിധി പ്രസ്തുത വിഭാഗങ്ങളില്‍ അരക്ഷിതാവസ്ഥ വര്‍ദ്ധിക്കാന്‍ ഇടയാക്കുമെന്നും പ്രസ്ഥാവന ചൂണ്ടിക്കാട്ടി . യുപിയില്‍ സവര്‍ണ യുവാക്കള്‍ കൂട്ട ബലാല്‍സംഗത്തിന്നിരയാക്കിയ ദലിത് പെണ്‍കുട്ടിയുടെ മരണവും മൃതദേഹം ബനധുക്കള്‍ക്ക് വിട്ട് നല്‍കാതെ പോലിസ് സംസ്‌കരിച്ചതുമൊക്കെ അധികാരികളുടെ അറിവോടെയല്ലാതെ സാധ്യതയില്ലെന്നും പ്രസ്ഥാവനയില്‍ പറഞ്ഞു. ഉസ്മാന്‍ ആലുവ അഹമ്മദ് കടമേരി, അശ്‌റഫ് പയ്യോളി, സുബൈര്‍ പട്ടാമ്പി എന്നിവര്‍ പങ്കെടുത്തു.

Tags:    

Similar News