ഖത്തറില്‍ കേരള ബിസിനസ് കോണ്‍ക്ലേവ് 7,8 തിയ്യതികളില്‍

ഖത്തറിലും കേരളത്തിലും ബിസിനസ് രംഗത്തുള്ള നിക്ഷേപ അവസരങ്ങള്‍, അതിനുള്ള നടപടിക്രമങ്ങള്‍, സര്‍ക്കാര്‍ നയങ്ങള്‍ എന്നിവ സംബന്ധിച്ച വിശദമായ രൂപം ബിസിനസ് കോണ്‍ക്ലേവില്‍ ലഭിക്കും.

Update: 2019-12-03 13:47 GMT

ദോഹ: കേരള ബിസിനസ് ഫോറം സംഘടിപ്പിക്കുന്ന കെബിഎഫ് ബിസിനസ് കോണ്‍ക്ലേവിന്റെ ആദ്യ എഡിഷന്‍ ഡിസംബര്‍ 7,8 തിയ്യതികളില്‍ ദോഹയിലെ വെസ്റ്റിന്‍ ഹോട്ടലില്‍ നടക്കും. സംസ്ഥാന വ്യവസായ മന്ത്രി ഇ പി ജയരാജന്‍ ഉദ്ഘാടനം ചെയ്യും. വൈകീട്ട് 5 മുതല്‍ 8.30വരെയാണ് പരിപാടി.

ഖത്തറിലും കേരളത്തിലും ബിസിനസ് രംഗത്തുള്ള നിക്ഷേപ അവസരങ്ങള്‍, അതിനുള്ള നടപടിക്രമങ്ങള്‍, സര്‍ക്കാര്‍ നയങ്ങള്‍ എന്നിവ സംബന്ധിച്ച വിശദമായ രൂപം ബിസിനസ് കോണ്‍ക്ലേവില്‍ ലഭിക്കും. പങ്കെടുക്കുന്നവരുടെ സംശയങ്ങള്‍ക്ക് വിദഗ്ധ പാനല്‍ മറുപടി നല്‍കും. ഖത്തറിലെയും കേരളത്തിലെയും വ്യവസായ, വാണിജ്യ മേഖലയിലെ പ്രമുഖര്‍ സംസാരിക്കും. കേരളത്തിലെയും ഖത്തറിലയും നിക്ഷേപ മേഖലകള്‍ സംബന്ധിച്ചും സര്‍ക്കാര്‍ നയങ്ങള്‍ സംബന്ധിച്ചും പാനല്‍ ചര്‍ച്ചയും നടക്കും.

കെബിഎഫ് പ്രസിഡന്റ് കെ ആര്‍ ജയരാജ്, ജനറല്‍ സെക്രട്ടറി ഷഹീന്‍ മുഹമ്മദ് ഷാഫി, ഷൈജന്‍ എം ഒ, സാബിത്ത് ഷഹീര്‍, ജെന്നി ആന്റണി, മിലന്‍ അരുണ്‍, ഷാനവാസ് ബാവ തുടങ്ങിയവര്‍ വാര്‍ത്താ സമ്മേളനത്തില്‍ സംബന്ധിച്ചു.




Tags:    

Similar News