ഇന്ത്യൻ സോഷ്യൽ ഫോറം ബഹ്‌റൈന്‍ ചാപ്റ്റർ കരിയർ ട്രെയിനിങ് സംഘടിപ്പിച്ചു
ഓൺലൈൻ ആയി നടന്ന പരിശീലന പരിപാടിയിൽ വിദ്യാർഥികൾക്ക് ഉന്നത പഠനത്തിന് ഏതു കോഴ്സ് തിരഞ്ഞെടുക്കണമെന്നതിനു കൃത്യതയാർന്ന മാർഗനിർദേശങ്ങൾ നൽകി.
മനാമ: ഇന്ത്യൻ സോഷ്യൽ ഫോറം ബഹ്‌റൈൻ ചാപ്റ്ററിന് കീഴിൽ ഐഎസ്എഫ് എജുകെയർ വിദ്യാർഥികൾക്കും രക്ഷിതാക്കൾക്കുമായി ഉന്നത വിദ്യാഭ്യാസത്തിന്റെ വിവിധ സാധ്യതകൾ പരിചയപ്പെടുത്തുന്നതിനായി വെബിനാർ സംഘടിപ്പിച്ചു.
ഓൺലൈൻ ആയി നടന്ന പരിശീലന പരിപാടിയിൽ വിദ്യാർഥികൾക്ക് ഉന്നത പഠനത്തിന് ഏതു കോഴ്സ് തിരഞ്ഞെടുക്കണമെന്നതിനു കൃത്യതയാർന്ന മാർഗനിർദേശങ്ങൾ നൽകി.
സീരീസുകളായി നടത്താൻ പോകുന്ന ഐഎസ്എഫ് എജുകെയർ ട്രയിനിങ്ങിന്റെ ഭാഗമായ ഈ ആദ്യ സീരീസിൽ ഐഐടി/ഐഐഎം കോഴ്സുകൾ, ഉന്നത സ്ഥാപനങ്ങളിൽ നിന്നുള്ള ഡിസൈൻ കോഴ്സുകൾ, വിവിധ മേഖലകളിലെ ഉയർന്ന തൊഴിൽ സാധ്യതയുള്ള പ്രത്യേക കോഴ്സുകൾ എന്നിവയെ കുറിച്ചു മൂന്നു സെഷനുകളിലായി ക്ലാസുകൾ നൽകി.
മുൻകൂട്ടി രജിസ്റ്റർ ചെയ്ത ഒമ്പത് മുതൽ പന്ത്രണ്ടു വരെയുള്ള ക്‌ളാസുകളിൽ പഠിക്കുന്ന ഇരുന്നൂറോളം കുട്ടികൾ വെബിനാറിൽ പങ്കെടുത്തു. ഗയ അബ്ദുൽ കബീർ ( എൻഐഎഫ്ടി മുംബൈ), അദ്‌നാൻ റഷീദ് (എൻഐടി / ഐഐഎം കോഴിക്കോട്), ഡോ. ഹബീബുറഹ്മാൻ ( അസി. പ്രഫസർ കിങ്ഡം യൂനിവേഴ്സിറ്റി ബഹ്‌റൈൻ) എന്നിവർ ക്‌ളാസുകൾ നയിച്ചു. ഇന്ത്യൻ സോഷ്യൽ ഫോറം പ്രസിഡന്റ് അബ്ദുൽ ജവാദ് പാഷ അധ്യക്ഷം വഹിച്ച പരിപാടിയിൽ ജനറൽ സെക്രട്ടറി യുസുഫ് അലി സ്വഗതം പറഞ്ഞു. പ്രോഗ്രാം കോർഡിനേറ്റർ മുഹമ്മദ് ഷമീം നന്ദി പറഞ്ഞു. റഫീഖ് അബ്ബാസ്, റെനീഷ് സാങ്കേതിക സഹായം നൽകി.