എച്ച് ആന്റ് ഇ ഓൺലൈൻ ലൈവിന്റെ പ്രഥമ വാർഷിക ആഘോഷം നവംബർ 12 ന്
2021 ഡിസംബറിൽ ജിദ്ദയിൽ കലാ, സാംസ്കാരിക, സാമൂഹിക, വ്യവസായ, മാധ്യമ രംഗത്തെ പ്രമുഖരെയും ക്ഷണിക്കപ്പെട്ട അതിഥികളെയും ഉൾപ്പെടുത്തി 'മൊഹബ്ബത്ത് 2021' ന്റെ സാംസ്‌കാരിക സന്ധ്യയും സംഘടിപ്പിക്കും.
ജിദ്ദ: ഹെൽത്ത് ആന്റ് എന്റെർടെയിൻമെന്റ് ഓൺലൈൻ ലൈവിന്റെ പ്രഥമ വാർഷിക ആഘോഷം നവംബർ 12 ന് 'മൊഹബ്ബത്ത് 2021' എന്ന പേരിൽ വിപുലമായ പരിപാടികളോടെ ആഘോഷിക്കുന്നു.
പ്രമുഖ ഗായിക അമൃത സുരേഷിന്റെ നേതൃത്വത്തിൽ അമൃതം ഗമയ ബാന്റൊരുക്കുന്ന ലൈവ് സംഗീതത്തോടെയുള്ള ഗാനമേളയും പ്രമുഖ പിന്നണി ഗായകൻ സിയാഉൽ ഹഖിന്റെ നേതൃത്വത്തിലുള്ള ഖവാലിയും ഗസലുമായിരുക്കും പരിപാടിയുടെ മുഖ്യ ആകർഷണം. സൗദി സമയം വൈകീട്ട് 5:30 ന് ആരംഭിക്കുന്ന പരിപാടി എച്ച് ആന്റ് ഇ ലൈവിലൂടെ പ്രേക്ഷകരിലേക്ക് എത്തിക്കും.
2021 ഡിസംബറിൽ ജിദ്ദയിൽ കലാ, സാംസ്കാരിക, സാമൂഹിക, വ്യവസായ, മാധ്യമ രംഗത്തെ പ്രമുഖരെയും ക്ഷണിക്കപ്പെട്ട അതിഥികളെയും ഉൾപ്പെടുത്തി 'മൊഹബ്ബത്ത് 2021' ന്റെ സാംസ്‌കാരിക സന്ധ്യയും സംഘടിപ്പിക്കും. ഒന്നാം വാർഷികത്തിന്റെ ഭാഗമായി നടത്തിവരുന്ന ഇന്റർനാഷണൽ ഡാൻസ് മൽത്സരത്തിലെ വിജയികൾക്കുള്ള സമ്മാനങ്ങൾ നൽകുന്നതോടൊപ്പം പ്രസ്തുത കലാ രൂപങ്ങളും അരങ്ങേറും.
കൊവിഡ് മഹാമാരിയുടെ കാലത്ത് ആരോഗ്യ ബോധവത്ക്കരണത്തിന് വേണ്ടി രൂപംകൊണ്ട ആശയമാണ് എച്ച് ആന്റ് ഇ ലൈവ് സ്ട്രീമിങ് തുടങ്ങാൻ സഹായകമായത് .ആരോഗ്യവും വിനോദവും കലയും കായികവും വൈജ്ഞാനികവുമായ മേഖലകളിൽ പ്രവർത്തിക്കുന്നവരെ കോർത്തിണക്കി വൈവിധ്യങ്ങളായ പരിപാടികൾ ദൃശ്യ മാധ്യമ സങ്കേതങ്ങളിലൂടെ ഇപ്പോൾ എച്ച് ആന്റ് ഇ ലൈവ് പ്രേക്ഷകർക്ക് മുന്നിൽ അവതരിപ്പിക്കുന്നുണ്ട്.