വിളയൂര്‍ പഞ്ചായത്ത് ജിദ്ദ പ്രവാസി കൂട്ടായ്മ രൂപീകരിച്ചു

കമ്മറ്റി ഭാരവാഹികളായി അബ്ദുല്‍ അസീസ് പൂണോത്തൊടി (പ്രസിഡന്റ്), മുസ്തഫ വി എം കൂരാച്ചിപ്പടി(ജോ സെക്രട്ടറി), റഷീദ് ഹലൂമി(ട്രഷറര്‍) എന്നിവരെ തിരഞ്ഞെടുത്തു.

Update: 2020-02-22 15:29 GMT

ജിദ്ദ: പാലക്കാട് ജില്ലയുടെ വടക്കു പടിഞ്ഞാറന്‍ അതിര്‍ത്തി ഗ്രാമ പ്രദേശമായ വിളയൂര്‍ പഞ്ചായത്തിലെ ജിദ്ദ പ്രവാസികള്‍ ചേര്‍ന്ന് വിളയൂര്‍ പഞ്ചായത്ത് ജിദ്ദ പ്രവാസി കൂട്ടായ്മ രൂപീകരിച്ചു. കഴിഞ്ഞ ദിവസം ശറഫിയ സഫയര്‍ ഓഡിറ്റോറിയത്തില്‍ വെച്ച് നടന്ന രൂപീകരണ കണ്‍വെന്‍ഷനില്‍ അബ്ദുല്ല കുട്ടി എടപ്പലം അധ്യക്ഷത വഹിച്ചു. സാംസ്‌കാരിക പ്രവര്‍ത്തകന്‍ അബ്ദുല്‍ അസീസ് പട്ടാമ്പി കൂട്ടായ്മയുടെ ഉദ്ദേശ്യ ലക്ഷ്യങ്ങളും ആവശ്യകതയും വിശദീകരിച്ചു.

പ്രവാസത്തിന്റെ തിരക്കിനിടയില്‍ ജിദ്ദ വിളയൂര്‍ നിവാസികളുടെ ഒത്തുകൂടല്‍ അവിസ്മരണീയ അനുഭവമായന്ന് പങ്കെടുത്തവര്‍ അഭിപ്രായപ്പെട്ടു. നൗഷാദ് വി പി കരിങ്ങനാട് കമ്മറ്റിയംഗങ്ങളെ പ്രഖ്യാപിച്ചു.

യോഗത്തില്‍ നൗഷാദ് പി കെ വിളയൂര്‍, നാസര്‍ വി എം കൂരാച്ചിപ്പടി, സുബൈര്‍ കരിങ്ങനാട്, നൗഫല്‍ കരിങ്ങനാട്, ഷഫീഖ് പി സി കണ്ടേങ്കാവ്, പി കെ ഉമര്‍ വിളയൂര്‍, അബ്ദുറഹിമാന്‍ കുട്ടി വി എം, ശ്രീജിത്ത് കൂരാച്ചിപ്പടി, അബ്ദുല്‍ ഖാദര്‍ പാലോളി കുളമ്പ് തുടങ്ങിയവര്‍ സംസാരിച്ചു.

കമ്മറ്റി ഭാരവാഹികളായി അബ്ദുല്‍ അസീസ് പൂണോത്തൊടി (പ്രസിഡന്റ്), മുസ്തഫ വി എം കൂരാച്ചിപ്പടി(ജോ സെക്രട്ടറി), റഷീദ് ഹലൂമി(ട്രഷറര്‍) എന്നിവരെ യോഗത്തില്‍ തെരഞ്ഞെടുത്തു. സലീം പാലോളി സ്വാഗതവും മുസ്തഫ വി എം നന്ദിയും പറഞ്ഞു.

Tags:    

Similar News