ജിദ്ദ പത്തനംതിട്ട ജില്ലാ സംഗമം 11ാം വാര്‍ഷികം ആഘോഷിക്കുന്നു
പത്തനംതിട്ട ജില്ലയില്‍നിന്നുമുള്ള ജിദ്ദയിലെ പ്രവാസികളുടെ കൂട്ടായ്മയാണ് പത്തനംതിട്ട ജില്ലാ സംഗമം (പിജെഎസ്)
ജിദ്ദ: കഴിഞ്ഞ പതിനൊന്നു വര്‍ഷകാലം ജിദ്ദയിലെ സാമൂഹിക സാംസ്‌കാരിക ജീവകാരുണ്യ മേഖലകളില്‍ സജീവ സാന്നിധ്യമായ പത്തനംതിട്ട ജില്ലാ സംഗമം പതിനൊന്നാം വാര്‍ഷികം ആഘോഷിക്കുന്നു. പത്തനംതിട്ട ജില്ലയില്‍നിന്നുമുള്ള ജിദ്ദയിലെ പ്രവാസികളുടെ കൂട്ടായ്മയാണ് പത്തനംതിട്ട ജില്ലാ സംഗമം (പിജെഎസ്) ഫെബ്രുവരി 14ന് ജിദ്ദ ഹറാസാത്തിലുള്ള സുമിത് ഓഡിറ്റോറിയത്തില്‍ വെച്ചണ് ആഘോഷ പരിപാടികള്‍ നടത്തപ്പെടുന്നത്.
ചടങ്ങില്‍ പിജെഎസ് അംഗവും കലാകാരനുമായിരുന്ന അന്തരിച്ച ഉല്ലാസ് കുറുപ്പിന്റെ സ്മരണാര്‍ത്ഥം വര്‍ഷംതോറും ജിദ്ദയിലെ പ്രശസ്തരായ കലാകാരന്മാര്‍ക്ക് നല്‍കി വരുന്ന അവാര്‍ഡിന് ഈ വര്‍ഷം ജിദ്ദയിലെ പ്രശസ്ത ഗായകന്‍ മിര്‍സ ഷെരീഫ് അര്‍ഹനായി. കൂടാതെ അംഗങ്ങളുടെ മക്കളില്‍ പ്ലസ്ടു പരീക്ഷയില്‍ ഏറ്റവും കൂടുതല്‍ മാര്‍ക്ക് കരസ്ഥമാക്കി വിജയിച്ച കുട്ടികള്‍ക്കു നല്‍കുന്ന ബെസ്റ്റ് സ്റ്റുഡന്റ് അവാര്‍ഡ് അക്ഷയ് വിലാസിന് നല്‍കും.
പൊതുയോഗത്തില്‍ വിഷന്‍ 2020 അവതരിപ്പിക്കും. തുടര്‍ന്ന് നടക്കുന്ന കലാസന്ധ്യയില്‍ ജിദ്ദയിലെ പ്രമുഖ നൃത്ത അധ്യപികമാര്‍ അണിയിച്ചൊരുക്കിയ നൃത്തനൃത്യങ്ങള്‍, ഒപ്പന, ജിദ്ദയിലെ പ്രശസ്ത ഗായകരും കൂടാതെ പിജെഎസിലെ ഗായകരും ആലപിക്കുന്ന ഗാനങ്ങള്‍, തുടര്‍ന്ന് പ്രഫഷണല്‍ നാടകരംഗത്തെ പ്രശസ്തിയാര്ജിച്ച മലയാള നാടക രചയിതാവ് ഹേമന്ത കുമാര്‍ രചിച്ച പിജെഎസ് അംഗം സന്തോഷ് കടമ്മനിട്ട സംവിധാനം ചെയ്ത് പിജെഎസിലെ തന്നെ കലാകാരന്‍മാര്‍ അവതരിപ്പിക്കുന്ന നാടകം 'കായംകുളം കൊച്ചുണ്ണി' അരങ്ങേറും.
വാര്‍ത്താസമ്മേളനത്തില്‍ പ്രസിഡന്റ് നൗഷാദ് അടൂര്‍, എബികെ ചെറിയാന്‍ മാത്തൂര്‍, ജയന്‍ നായര്‍, മാത്യുതോമസ്, മനു പ്രസാദ് ആറന്മുള, അനില്‍കുമാര്‍ പത്തനംതിട്ട, വറുഗീസ് ഡാനിയല്‍, അലി തെക്കുതോട്, അയൂബ് പന്തളം എന്നിവര്‍ പങ്കെടുത്തു.