പൗരത്വ ഭേദഗതി നിയമം പിന്‍വലിക്കണം: വിമന്‍സ് ഫ്രറ്റേണിറ്റി ഖത്തര്‍
മുസ്‌ലിം ജനവിഭാഗങ്ങളുടെ നിലനില്‍പ്പിന് തന്നെ ഭീഷണിയാവുന്ന ഈ നിയമം എല്ലാ മാര്‍ഗങ്ങളിലൂടെയും നേരിടേണ്ടതാണ്. വിമന്‍സ് ഫ്രറ്റേണിറ്റി ആവശ്യപ്പെട്ടു.
ദോഹ: മതത്തിന്റെ അടിസ്ഥാനത്തില്‍ പൗരത്വം തീരുമാനിക്കുന്ന ഇന്ത്യയിലെ പൗരത്വ ഭേദഗതി നിയമം പിന്‍വലിക്കണമെന്ന് വിമന്‍സ് ഫ്രറ്റേണിറ്റി ഖത്തര്‍ നേതൃയോഗം ആവശ്യപ്പെട്ടു. മുസ്‌ലിം ജനവിഭാഗങ്ങളുടെ നിലനില്‍പ്പിന് തന്നെ ഭീഷണിയാവുന്ന ഈ നിയമം എല്ലാ മാര്‍ഗങ്ങളിലൂടെയും നേരിടേണ്ടതാണ്.
ഫാഷിസ്റ്റ് അജണ്ടകള്‍ നടപ്പാക്കിക്കൊണ്ടിരിക്കുന്ന ഭരണകൂടത്തിന്റെ ഇത്തരം നിലപാടുകള്‍ക്കെതിരേ ജാതിമത ഭേദമന്യേ ഇന്ത്യന്‍ ജനത ഒറ്റക്കെട്ടായി നിലകൊള്ളണമെന്നും പ്രസിഡന്റ് സക്കീന അബ്ദുല്‍ റസാക്കിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗം ആവശ്യപ്പെട്ടു.
കേരളത്തില്‍ ഡിസംബര്‍ 17ന് നടന്ന ഹര്‍ത്താലിന്റെ വിജയം ജനങ്ങള്‍ വിഷയം ഏറ്റെടുത്തുവെന്നതിന്റെ തെളിവാണ് എന്ന് യോഗം അഭിപ്രായപ്പെട്ടു. കഴിഞ്ഞ ദിവസങ്ങളില്‍ നടന്ന പ്രതിഷേധങ്ങളിലെ സ്ത്രീ മുന്നേറ്റം അഭിനന്ദനാര്‍ഹമാണെന്നും യോഗം വിലയിരുത്തി.