യുപിയില്‍ കൂടുതല്‍ നഗരങ്ങള്‍ക്ക് ഹിന്ദുത്വ പേരുകള്‍ നല്‍കാന്‍ സംഘപരിവാരസംഘടനകളുടെ ആവശ്യം
അലഹബാദ്: അലഹബാദ് പ്രയാഗ് രാജ് ആക്കിയതിനു പിന്നാലെ ഉത്തര്‍പ്രദേശില്‍ കൂടുതല്‍ നഗരങ്ങളുടെ പേരുമാറ്റാനുള്ള ആവശ്യവുമായി ഹിന്ദുത്വ സംഘടനകള്‍. ഉത്തര്‍പ്രദേശിലെ നിരവധി ഗ്രൂപ്പുകള്‍ തങ്ങളുടെ നഗരങ്ങളും പട്ടണങ്ങളും ജില്ലകളും പുനര്‍നാമകരണം ചെയ്യണമെന്നാവശ്യം ഉയര്‍ത്തിപ്പിടിക്കുന്നു. മുഗള്‍ കാലത്തിലെ സ്ഥലപ്പേരുകള്‍ മാറ്റണമെന്നാണ് ഇവര്‍ ആവശ്യപ്പെടുന്നത്.
അസംഗഡിനെ ആര്യംഗഡെന്നും ഫൈസാബാദിനെ സാകേത് എന്നും മുസാഫര്‍ നഗറിനെ ലക്ഷ്മി നഗറെന്നും നാമകരണം ചെയ്യാന്‍ അവര്‍ ആവശ്യപ്പെടുന്നു. മുസാഫര്‍ നഗറിനെ ലക്ഷ്മിനഗര്‍ എന്നറിയപ്പെടാനാണ് ഹിന്ദു സംഘടനകള്‍ ആവശ്യപ്പെടുന്നതെന്ന്് മുസാഫര്‍ നഗര്‍ ജില്ലാ പ്രസിഡന്റ് സുനീര്‍ സൈനി പറഞ്ഞു. ഉത്തര്‍പ്രദേശ്
തലസ്ഥാനമായ ലക്‌നൗവിനെ പുനര്‍നാമകരണം ചെയ്യാനുള്ള നിര്‍ദേശം ഉയര്‍ന്നിരുന്നു. ലഘ്‌നൗപതി എന്ന പേരാണ് ലക്‌നൗവിന്റെ പുനര്‍ നാമകരണത്തിനായി നിര്‍ദേശിക്കുന്നത്. ലക്ഷ്മണപതി എന്നായിരുന്നു ലക്‌നൗവിന്റെ ആദ്യ പേരെന്നും പിന്നീട് ലക്ഷ്മണ്‍പൂര്‍, ലഘ്‌നാപതി എന്നിങ്ങനെ മാറിയെന്നും പേരുമാറ്റ ആവശ്യം ഉന്നയിക്കുന്നവര്‍ പറയുന്നു.
ഈ വര്‍ഷം ആഗസ്തില്‍ മുഗള്‍ സരായ് റെയില്‍വെ സ്റ്റേഷന്റെ പേര്‍ ദീന്‍ ദയാല്‍ ഉപാധ്യായ നഗര്‍ എന്നാക്കിക്കൊണ്ടാണ് യുപി സര്‍ക്കാരിന്റെ തീരുമാനം പുറത്തുവന്നിരുന്നു. മുഖ്യമന്ത്രി അടുത്തിടെയാണ് ഗോരക്പൂരിലെ ഉര്‍ദു ബസാറിന്റെ പേര് ഹിന്ദി ബസാറിലേക്ക് മാറ്റിയത്. പുനര്‍ നാമകരണം രാഷ്ട്രീയത്തില്‍ യുപി സര്‍ക്കാര്‍ ഏര്‍പ്പെടുത്തുന്നത് ഇത് ആദ്യമായല്ല. കഴിഞ്ഞ രണ്ട് ദശകങ്ങളില്‍ ഇത് തുടര്‍ച്ചയായി സംസ്ഥാന സര്‍ക്കാരുകള്‍, സ്ഥാപനങ്ങള്‍ പദ്ധതികള്‍, പ്രൊജക്ടുകള്‍, ജില്ലകള്‍ എന്നിവയുടെ പേരുകള്‍ മാറ്റിയിട്ടുണ്ട്.