ന്യൂഡല്‍ഹി: മന്ത്രി മാത്യു ടി തോമസിനെ മാറ്റണമെന്ന് ആവശ്യപ്പെട്ട് ജെഡിഎസിലെ കെ കൃഷ്ണന്‍കുട്ടിയുടെ നേതൃത്വത്തിലുള്ള വിഭാഗം ഇന്ന് ബംഗലുരുവിലെത്തി ദേവഗൗഡയെ കാണും. രണ്ടര വര്‍ഷം കഴിഞ്ഞാല്‍ മന്ത്രിസ്ഥാനം പങ്കിടണമെന്ന മുന്‍ധാരണയുടെ അടിസ്ഥാനത്തിലാണ് ആവശ്യം ഉന്നയിക്കുന്നത്.
കഴിഞ്ഞ ദിവസം തിരുവനന്തപുരത്ത് ചേര്‍ന്ന സംസ്ഥാന ഭാരവാഹികളുടേയും ജില്ലാ പ്രസിഡന്റുമാരുടേയും യോഗത്തിലും മന്ത്രിയെ മാറ്റണമെന്ന് ആവശ്യം ശക്തമായിരുന്നു. യോഗത്തിന്റെ തീരുമാനമെന്ന നിലയ്ക്ക് ഇത് ദേശീയ നേതൃത്വത്തെ അറിയിക്കാനാണ് കൃഷ്ണന്‍കുട്ടി വിഭാഗത്തിന്റെ നീക്കം.