നിലക്കല്‍ : കെ.എസ്.ആര്.ടി.സി ബസില്‍ പമ്പയിലേക്ക് പോയ വനിതാമാധ്യമപ്രവര്‍ത്തകരെ നിലയ്ക്കലില്‍ വച്ച് പ്രതിഷേധക്കാര്‍ തടഞ്ഞു. ഇവരുടെ ബസ് തടഞ്ഞ് വനിതാമാധ്യമപ്രവര്‍ത്തകരെ ഇറക്കിവിടുകയായിരുന്നു. ഇംഗ്ലീഷ്, ഹിന്ദി ചാനല്‍ പ്രവര്‍ത്തകരായ സ്ത്രീകളെയാണ് ഇറക്കി വിട്ടത്. ഇതിനു ശേഷം ബസ് യാത്ര തുടരുകയും ചെയ്തു. സ്ത്രീകളെ പമ്പയിലേക്ക് വിടില്ലെന്ന നിലപാടിലാണ് പ്രതിഷേധക്കാര്‍. ശബരിമലയില്‍ പ്രവേശിക്കാനല്ല, പമ്പയിലെത്തി വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്യുകയായിരുന്നു ഉദ്ദേശ്യമെന്ന് മാധ്യമപ്രവര്‍ത്തകര്‍ അറിയിച്ചിട്ടും പ്രതിഷേധക്കാര്‍ പിന്മാറിയില്ല. നിലയ്ക്കലില്‍ ആവശ്യത്തിന് പൊലീസുണ്ടായിരുന്നില്ല എന്നതിനാല്‍ പ്രതിഷേധക്കാരെ ആരും തടഞ്ഞതുമില്ല.