ശബരിമലയിലേക്ക് സൗജന്യയാത്ര- തെലുങ്കാനയില്‍ ബിജെപി തിരഞ്ഞെടുപ്പ് വാഗ്ദാനം

Update: 2018-10-14 14:44 GMT


ഹൈദരാബാദ് : ഡിസംബറില്‍ തിരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന തെലുങ്കാനയില്‍ ഭക്തര്‍ക്ക് ശബരിമലയിലേക്ക് സൗജന്യയാത്ര ഉള്‍പ്പടെയുള്ള വാഗ്ദാനങ്ങളുമായി ബിജെപി. പാര്‍ട്ടിയുടെ മാനിഫെസ്റ്റോ കമ്മിറ്റി ചെയര്‍മാനും മുന്‍ സാമാജികനുമായ എന്‍വിഎസ്എസ് പ്രഭാകര്‍ വെളിപ്പെടുത്തിയതാണിത്. തെലങ്കാന റോഡ് ട്രാന്‍സ്‌പോര്‍ട്ട് കോര്‍പ്പറേഷന്‍ ബസുകളില്‍ തീര്‍ഥാടക കേന്ദ്രങ്ങളിലേക്കുള്ള യാത്രാടിക്കറ്റുകള്‍ക്ക് ചുമത്തിയിട്ടുള്ള സര്‍ചാര്‍ജ് എടുത്തുകളയുമെന്നും വാഗ്ദാനമുണ്ട്. അധികാരത്തില്‍ വന്നാല്‍ സംസ്ഥാനത്തെ മദ്യവില്‍പനയില്‍ കര്‍ശനമായ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തുമെന്നും പ്രഭാകര്‍ അറിയിച്ചു.

Similar News