തിരുവനന്തപുരം : 62ആമത് സംസ്ഥാന സ്‌കൂള്‍ കായികമേള ഇന്ന് കൊടിയിറങ്ങുമ്‌ബോള്‍ ഒന്നാമതായി എറണാകുളം. 253 പോയിന്റുമായാണ് എറണാകുളം പതിമൂന്നാം കിരീടമണിഞ്ഞത്. 196 പോയിന്റുമായി പാലക്കാട് രണ്ടാം സ്ഥാനവും, 101 പോയിന്റുമായി തിരുവനന്തപുരം മൂന്നാം സ്ഥാനവും സ്വന്തമാക്കി. സ്‌കൂളുകളില്‍ മാര്‍ ബേസിലിനെ പിന്തള്ളി സെന്റ് ജോര്‍ജ് കോതമംഗലം കിരീടം കരസ്ഥമാക്കി. 96 ഇനങ്ങളിലെ 76 ഇനങ്ങള്‍ പിന്നിട്ടാണ് ഈ നേട്ടം. കെ എച്ച് എസ് കുമാരംപുത്തൂര്‍ 62 പോയിന്റുമായി രണ്ടാം സ്ഥാനത്തെത്തിയപ്പോള്‍. മാര്‍ ബേസിലിന് 50 പോയിന്റുമായി മൂന്നാം സ്ഥാനത്തില്‍ തൃപ്തിപെടേണ്ടി വന്നു. ഏഴ് മീറ്റ് റെക്കോര്‍ഡുകളാണ് ഇത്തവണത്തെ കായിക മേളയിലെ സംഭാവന.
200,400,600 മീറ്ററുകളില്‍ വിജയിച്ച് കോതമംഗലം സെന്റ് ജോര്‍ജിലെ വിദ്യാര്‍ത്ഥി ചെങ്കീസ് ഖാന്‍ ട്രിപ്പിള്‍ സ്വര്‍ണം കരസ്ഥമാക്കി. 100,200,400 മീറ്ററുകളില്‍ സ്വര്‍ണം നേടിയ സാന്ദ്ര എ.എസും, സീനിയര്‍ ആണ്‍കുട്ടികളുടെ 400 മീറ്ററില്‍ സ്വര്‍ണം നേടിയ ആദര്‍ശും ട്രിപ്പിള്‍ സ്വര്‍ണം കരസ്ഥമാക്കി. പാലക്കാടിന്റെ അബ്ദുള്‍ റസാഖ് ജൂനിയര്‍ ആണ്‍കുട്ടികളുടെ 200മീറ്ററില്‍ സ്വര്‍ണം നേടി.
വേഗമേറിയ താരങ്ങളായി തിരഞ്ഞെടുക്കപെട്ട അഭിനവിനും ആന്‍സിക്കും സ്പ്രിന്റ് ഡബിള്‍. സീനിയര്‍ ആണ്‍കുട്ടികളുടെ 200 മീറ്ററില്‍ അഭിനവ് സ്വര്‍ണം കൊയ്തപ്പോള്‍,ഇതേ വിഭാഗത്തില്‍ ആന്‍സിയും ഒന്നാമത് എത്തുകയായിരുന്നു. തിരുവനന്തപുരം സായിയിലെ വിദ്യാര്‍ത്ഥിയാണ് അഭിനവ്. തൃശൂര്‍ നാട്ടിക ഫിഷറീസ് സ്‌കൂള്‍ വിദ്യാര്‍ത്ഥിനിയാണ് ആന്‍സി.