[caption id="attachment_436427" data-align="alignnone" data-width="560"]
-എസ്ഡിപിഐ ദേശീയ നേതാക്കള്‍ക്ക് ഉജ്ജല സ്വീകരണം
തിരുവനന്തപുരം : സി.ബി.ഐക്കെതിരായ പ്രധാനമന്ത്രി നരേന്ദ്രമോദി പാതിരാത്രിയില്‍ നടത്തിയ മിന്നലാക്രമണം റഫേല്‍ അഴിമതി അന്വേഷണം അട്ടിമറിക്കാനാണെന്ന് എസ്.ഡി.പി.ഐ ദേശീയ പ്രസിഡന്റ് എം.കെ ഫൈസി. സംസ്ഥാന കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ ഗാന്ധിപാര്‍ക്കില്‍ ദേശീയ നേതാക്കള്‍ക്ക് നല്‍കിയ സ്വീകരണത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
പ്രധാന മന്ത്രിയുടെ വിശ്വസ്തനായി അറിയപ്പെടുന്ന സി.ബി.ഐ സ്‌പെഷ്യല്‍ ഡയറക്ടര്‍ രാകേഷ് അസ്താനക്കും സംഘത്തിനും പരിരക്ഷ ലഭിക്കും വിധമാണ് പ്രതിഷ്ഠ. സുപ്രീംകോടതി ചീഫ് ജസ്റ്റിസ്, പ്രധാനമന്ത്രി, ലോക്‌സഭ പ്രതിപക്ഷ നേതാവ് എന്നിവര്‍ ചേര്‍ന്ന സമിതിയാണ് സി.ബി.ഐ ഡയറക്ടറെ നിയമിക്കുന്നതിനിരിക്കെ സ്വന്തം ഇഷ്ട പ്രകാരം മാറ്റിയ നടപടി രാജ്യത്തെ നിയമ സംവിധാനങ്ങളോടുള്ള വെല്ലുവിളിയാണ്.
കോര്‍പ്പറേറ്റുകളുടെ താല്‍പര്യങ്ങള്‍ക്ക് അമിത പ്രാധാന്യം നല്‍കുന്ന നരേന്ദ്രമോദി ജനങ്ങളുടെ ജീവിതം കൂടുതല്‍ ദുസഹമാക്കുകയാണ്. നോട്ടു നിരോധനം, നിത്യോപയോഗ സാധനങ്ങളുടേയും പെട്രോളിയം ഉല്‍പ്പന്നങ്ങളുടേയും വില കയറ്റം, കാര്‍ഷിക ഉല്‍പ്പന്നങ്ങളുടെ വിലയിടിവ് തുടങ്ങി കാരണങ്ങളാല്‍ രാജ്യത്തെ ഭൂരിഭാഗം ജനങ്ങളും കടുത്ത ജീവിത പ്രതിസന്ധി നേരിടുകയാണ്. ഇതില്‍ നിന്നും ജനങ്ങളെ കരകയറ്റുന്നതിനുള്ള ഒരു നടപടിയും സര്‍ക്കാരിന്റെ ഭാഗത്ത് നിന്ന് ഉണ്ടാകുന്നില്ലെന്ന് മാത്രമല്ല, പൗരന്മാര്‍ക്കിടയില്‍ ശക്തമായ വര്‍ഗീയ വിഭജനം സൃഷ്ടിച്ച് ഇതിനെ മറികടക്കാനാണ് ശ്രമിക്കുന്നത്. ആസാമിലെ പൗരത്വ പട്ടികയും ആള്‍കൂട്ട കൊലയും ഇതിന്റെ ഭാഗമാണ് രാമജന്മഭൂമി പ്രശ്‌നം ഇപ്പോള്‍ സജീവമായി ഉയര്‍ത്തികൊണ്ടു വരുന്നതിന്റെ പിന്നിലും ശബരിമല വിവാദത്തിന്റെ പിന്നിലും ഈ വിഭജന രാഷ്ട്രീയമാണ് പ്രവര്‍ത്തിക്കുന്നത്. ഇതിനെതിരെ പ്രതിപക്ഷ മതേതര കക്ഷികള്‍ ഐക്യപ്പെടണമെന്നും എം.കെ ഫൈസി ആവശ്യപ്പെട്ടു. എസ്.ഡി.പി.ഐ സംസ്ഥാന പ്രസിഡന്റ് പി.അബ്ദുല്‍ മജീദ് ഫൈസി അധ്യക്ഷത വഹിച്ച യോഗത്തില്‍ ദേശീയ വൈസ് പ്രസിഡന്റുമാരായ നസ്‌നീം ബീഗം (കര്‍ണ്ണാടക), ദഹലാന്‍ ബാഖവി തമിഴ്‌നാട്), ആര്‍.പി പാണ്ഡേ (ഡല്‍ഹി), ദേശീയ ജനറല്‍ സെക്രട്ടറിമാരായ മുഹമ്മദ് ഷെഫി (രാജസ്ഥാന്‍), അബ്ദുല്‍ മജീദ് (മൈസൂര്‍), ദേശീയ ട്രഷറര്‍ അഡ്വ.സാജിദ് സിദ്ദീഖി (മധ്യപ്രദേശ്), ദേശീയ സെക്രട്ടറിമാരായ ഡോ.തസ് ലീം അഹമ്മദ് റഹ്മാനി (ഡല്‍ഹി), അബ്ദുല്‍ വാരിസ് (ആദ്ധ്രാപ്രദേശ്), അല്‍ഫോന്‍സോ ഫ്രാങ്കോ (കര്‍ണ്ണാടക), ഡോ.മെഹബൂബ് ശരീഫ് ആവാദ് (കര്‍ണാടക), യാസ്മിന്‍ ഫാറൂഖി (രാജസ്ഥാന്‍), മുഹമ്മദ് ഇല്ല്യസ് തുബൈ (കര്‍ണ്ണാടക), വി.എം.എസ് മുഹമ്മദ് മുബാറക് (തമിഴ്‌നാട്), അഡ്വ.കെ.എം അഷ്‌റഫ് (കേരളം), സംസ്ഥാന വൈസ് പ്രസിഡന്റുമാരായ എം.കെ മനോജ്കുമാര്‍, മൂവാറ്റുപുഴ അഷ്‌റഫ് മൗലവി, കെ.കെ റൈഹാനത്ത് ടീച്ചര്‍, ജനറല്‍ സെക്രട്ടറിമാരായ പി.അബ്ദുല്‍ ഹമീദ് മാസ്റ്റര്‍, റോയി അറയ്ക്കല്‍, തുളസീധരന്‍ പള്ളിക്കല്‍, സെക്രട്ടറിമാരായ കെ.കെ അബ്ദുല്‍ ജബ്ബാര്‍, പി.ആര്‍ സിയാദ്, കെ.എസ് ഷാന്‍, മുസ്തഫ കൊമ്മേരി, സെക്രട്ടറിയേറ്റംഗങ്ങളായ പി.കെ ഉസ്മാന്‍, പി.പി.മൊയ്തീന്‍കുഞ്ഞ്, ഇ.എസ് ഖാജാ ഹുസൈന്‍, സമിതിയംഗം പി.ആര്‍ കൃഷ്ണന്‍കുട്ടി എന്നിവര്‍ സംസാരിച്ചു.