പികെ ശശിക്കെതിരെ കടുത്ത നടപടിക്കൊരുങ്ങി സിപിഎം; പാര്‍ട്ടി പരിപാടികളില്‍ നിന്ന് മാറ്റിനിര്‍ത്തി

Update: 2018-09-09 07:52 GMT


ദില്ലി: ലൈംഗിക പീഡന പരാതിയില്‍ പി കെ ശശി എംഎല്‍എക്കെതിരായി കര്‍ശന നടപടി വരുമെന്ന് സിപിഎം കേന്ദ്ര നേതാക്കള്‍. അന്വേഷണം പൂര്‍ത്തിയാകുന്നത് വരെ പാര്‍ട്ടി ചുമതലകളില്‍ സജീവമാകേണ്ടെന്ന് പികെശശിക്ക് നിര്‍ദേശം നല്‍കിയതായാണ് നേതാക്കള്‍ സൂചിപ്പിച്ചു. സിഐടിയു ജില്ലാ പ്രസിഡന്റ് എന്ന നിലയ്ക്കുള്ള ചുമതയില്‍ നിന്നു തല്‍ക്കാലം മാറി നില്‍ക്കും. എംഎല്‍എയുടെ കഴിഞ്ഞ ദിവസത്തെ പൊതുപരിപാടികള്‍ പാര്‍ട്ടി ഇടപെട്ട് റദ്ദാക്കിയിരുന്നു.

പെണ്‍കുട്ടിയുടെ മൊഴി അന്വേഷണ കമ്മീഷന്‍ ഉടന്‍ രേഖപ്പെടുത്തും. അതേസമയം, അമേരിക്കയില്‍ ചികിത്സയിലുള്ള മുഖ്യന്ത്രി പിണറായി വിജയനും നടപടി വേഗത്തിലാക്കാന്‍ നിര്‍ദ്ദേശം നല്‍കിയതായാണ് സിപിഎം കേന്ദ്ര വൃത്തങ്ങളില്‍ നിന്ന് ലഭിക്കുന്ന വിവരം. ആരെയും സംരക്ഷിക്കേണ്ടതില്ലെന്ന നിര്‍ദേശമാണ് പിണറായി നല്‍കിയത്. പാലക്കാട് ജില്ലാ സെക്രട്ടറിയെ വിളിച്ചു വരുത്തി കോടിയേരി സംസാരിച്ചു.

പികെ ശശിക്കെതിരെ നടപടി വൈകിപ്പിക്കാനും പരാതി മറച്ചുവയ്ക്കാനും ശ്രമിച്ചുവെന്ന ആരോപണം നിലനില്‍ക്കെ വിവാദം പാര്‍ട്ടിക്ക് ക്ഷീണമുണ്ടാക്കുമെന്നാണ് കേന്ദ്രനേതാക്കള്‍ കരുതുന്നത്.
Tags:    

Similar News