റോ വധിക്കാന്‍ ശ്രമിക്കുന്നുവെന്ന വാര്‍ത്തകള്‍ സിരിസേന നിഷേധിച്ചതായി പ്രധാനമന്ത്രിയുടെ ഓഫിസ്
ന്യൂഡല്‍ഹി : ഇന്ത്യന്‍ രഹസ്യാന്വേഷണ ഏജന്‍സിയായ റോ തന്നെ വധിക്കാന്‍ ശ്രമിക്കുന്നുവെന്ന് പറഞ്ഞതായ വാര്‍ത്തകള്‍ ശ്രീലങ്കന്‍ പ്രസിഡന്റ് എം സിരിസേന നിഷേധിച്ചതായി ഇന്ത്യന്‍ പ്രധാനമന്ത്രിയുടെ ഓഫിസ് അറിയിച്ചു. വാര്‍ത്ത അടിസ്ഥാന രഹിതമാണെന്നും പ്രധാനമന്ത്രി നരേന്ദ്രമോദിയെ ഫോണില്‍വിളിച്ച് ഇക്കാര്യം സംസാരിച്ചതായും ഇക്കണോമിക് ടൈംസ് റിപോര്‍ട്ട് ചെയ്തു.
വാര്‍ത്ത നിഷേധിക്കാന്‍ സ്വീകരിച്ച അടിയന്തിര നടപടികളെക്കുറിച്ച് സിരിസേന ഇന്ത്യന്‍ നേതൃത്വത്തെ അറിയിച്ചതായി പ്രധാനമന്ത്രിയുടെ ഓഫീസും അറിയിച്ചു.
ഇന്ത്യന്‍ രഹസ്യാന്വേഷണ ഏജന്‍സിയായ റോ തന്നെ വധിക്കാന്‍ ശ്രമിക്കുന്നതായി വിവരം ലഭിച്ചെന്ന് കാബിനറ്റ് യോഗത്തില്‍ പ്രസിഡന്റ് പറഞ്ഞതായായിരുന്നു റിപോര്‍ട്ടുകള്‍. ശ്രീലങ്കന്‍ പ്രധാനമന്ത്രി റനില്‍ വിക്രമസിംഹയുടെ ഇന്ത്യാ സന്ദര്‍ശനത്തിന് തൊട്ടുമുമ്പായാണ് സിരിസേന ആരോപണം സംബന്ധിച്ച വാര്‍്ത്ത വന്നത്.
കഴിഞ്ഞമാസം സിരിസേനയെ വധിക്കാന്‍ ശ്രമിച്ചുവെന്ന കുറ്റത്തിന് നമല്‍ കുമാര എന്നയാളെയും ഇയാളെ സഹായിച്ചുവെന്ന കുറ്റത്തിന് എം തോമസ് എന്ന മലയാളിയെയും അറസ്റ്റ് ചെയ്തിരുന്നു. എന്നാല്‍ ശ്രീലങ്കന്‍ സര്‍ക്കാര്‍ പിന്നീട് ഇക്കാര്യം നിഷേധിക്കുകയായിരുന്നു. ഇതിനിടെയാണ് പ്രസിഡന്റിന്റെ ആരോപണം വാര്‍ത്തയായത്.