സ്പൈസ് കോസ്റ്റ് മാരത്തണ്‍ ഡിസംബര്‍ ഒന്നിന്; സച്ചിന്‍ ഫ്ളാഗ് ഓഫ് ചെയ്യും

ഏഴായിരത്തോളം താരങ്ങള്‍ അണിനിരക്കുന്ന മാരത്തണ്‍ സോള്‍സ് ഓഫ് കൊച്ചിയാണ്് സംഘടിപ്പിക്കുന്നത്. വില്ലിങ്ഡണ്‍ ഐലന്‍ഡില്‍ നിന്നാണ് ഫ്ളാഗ് ഓഫ് ചെയ്യപ്പെടുക. ഫുള്‍ മാരത്തണ്‍ (42.2 കി.മീ), ഹാഫ് മാരത്തണ്‍ (21.1 കി.മീ), ഫണ്‍ റണ്‍ (7 കി.മീ) എന്നിങ്ങനെ മൂന്ന് വ്യത്യസ്ത വിഭാഗങ്ങളിലായി റണ്ണേഴ്സ് മല്‍സരിക്കും.ഫുള്‍ മാരത്തണ്‍ പുലര്‍ച്ചെ മൂന്നരയ്ക്ക് ആരംഭിക്കും. തുടര്‍ന്ന് 4.30ന് ഹാഫ് മാരത്തണും 6.30ന് ഫണ്‍ റണ്ണും ആരംഭിക്കും.

Update: 2019-11-25 11:43 GMT

കൊച്ചി: സ്പൈസ് കോസ്റ്റ് മാരത്തണിന്റെ ആറാം പതിപ്പ് ഡിസംബര്‍ ഒന്നിന.് ക്രിക്കറ്റ് ഇതിഹാസം സച്ചിന്‍ ടെണ്ടുല്‍ക്കര്‍ മാരത്തണ്‍ ഫ്‌ളാഗ് ഓഫ് ചെയ്യും.ഏഴായിരത്തോളം താരങ്ങള്‍ അണിനിരക്കുന്ന മാരത്തണ്‍ സോള്‍സ് ഓഫ് കൊച്ചിയാണ്് സംഘടിപ്പിക്കുന്നത്. വില്ലിങ്ഡണ്‍ ഐലന്‍ഡില്‍ നിന്നാണ് ഫ്ളാഗ് ഓഫ് ചെയ്യപ്പെടുക. ഫുള്‍ മാരത്തണ്‍ (42.2 കി.മീ), ഹാഫ് മാരത്തണ്‍ (21.1 കി.മീ), ഫണ്‍ റണ്‍ (7 കി.മീ) എന്നിങ്ങനെ മൂന്ന് വ്യത്യസ്ത വിഭാഗങ്ങളിലായി റണ്ണേഴ്സ് മല്‍സരിക്കും.ഫുള്‍ മാരത്തണ്‍ പുലര്‍ച്ചെ മൂന്നരയ്ക്ക് ആരംഭിക്കും. തുടര്‍ന്ന് 4.30ന് ഹാഫ് മാരത്തണും 6.30ന് ഫണ്‍ റണ്ണും ആരംഭിക്കും.

ഫുള്‍ മാരത്തണില്‍ അഞ്ഞൂറോളം താരങ്ങളും ഹാഫ് മാരത്തണില്‍ 1800ലധികം താരങ്ങളും ഫണ്‍ റണ്ണില്‍ 4500 ലധികം പേരും പങ്കാളികളാവും. 103 വയസുള്ള ഇ പി പരമേശ്വരന്‍ മൂത്തത് തുടര്‍ച്ചയായ മൂന്നാം വര്‍ഷവും മാരണത്തിനെത്തുന്നുണ്ട്. 82 വയസുകാരിയായ വി ലക്ഷ്മിയും മാരത്തണില്‍ പങ്കാളിയാണ്. പ്രതിരോധ സേനയില്‍ നിന്ന് 180ഓളം താരങ്ങളും കോര്‍പറേറ്റ് മേഖലയില്‍ നിന്ന് 1700 ഓളം പേരും പങ്കെടുക്കും. 160ഓളം സ്‌കൂള്‍ കുട്ടികളും അധ്യാപകരും ഫാക്കല്‍റ്റി അംഗങ്ങളും രക്ഷിതാക്കളും വിവിധ റേസ് വിഭാഗങ്ങളിലായി ഓടുന്നുണ്ട്. എന്‍ജിഒയില്‍ നിന്ന് 150 ഓളം പേരും പങ്കെടുക്കും. ലഭിച്ച പ്രതികരണത്തിലും എല്ലാ മേഖലകളിലുമുള്ള ആളുകളുടെ വൈവിധ്യമാര്‍ന്ന പങ്കാളിത്തത്തിലും ഏറെ സന്തുഷ്ടരാണെന്ന് സംഘാടകരായ സോള്‍സ് ഓഫ് കൊച്ചി ഭാരവാഹികള്‍ പറഞ്ഞു.

Tags:    

Similar News