ദേശീയ ഗെയിംസ്; ഒളിംപ്യന്‍ സാജന്‍ പ്രകാശിനെ പിന്തള്ളി അനീഷ് ഗൗഡയ്ക്ക് സ്വര്‍ണ്ണം

പുരുഷന്‍മാരുടെ 96 കിലോ ക്ലീന്‍ ആന്റ് ജെര്‍ക്ക് വിഭാഗത്തില്‍ പുതിയ ദേശീയ റെക്കോഡോടെ സാംമ്പോ ലാപങ് സ്വര്‍ണ്ണം നേടി.

Update: 2022-10-03 11:01 GMT


അഹ്മദാബാദ്: ഒളിംപ്യന്‍ സാജന്‍ പ്രകാശിനെ വീഴ്ത്തി കര്‍ണ്ണാടകയുടെ ടീനേജ് താരം അനീഷ് എസ് ഗൗഡയ്ക്ക് ദേശീയ ഗെയിംസില്‍ സ്വര്‍ണ്ണം. 200 മീറ്റര്‍ ഫ്രീസ്റ്റൈലില്‍ ആണ് താരം പുതിയ ദേശീയ ഗെയിംസ് റെക്കോഡോടെ സ്വര്‍ണ്ണം നേടിയത്. 18കാരനായ താരം ദേശീയ ചാംപ്യന്‍ഷിപ്പിലും സ്വര്‍ണ്ണം നേടിയിരുന്നു.


പുരുഷന്‍മാരുടെ 96 കിലോ ക്ലീന്‍ ആന്റ് ജെര്‍ക്ക് വിഭാഗത്തില്‍ പുതിയ ദേശീയ റെക്കോഡോടെ സാംമ്പോ ലാപങ് സ്വര്‍ണ്ണം നേടി.അതിനിടെ വനിതകളുടെ 10,000 മീറ്റര്‍ ഓട്ടത്തില്‍ സ്വര്‍ണ്ണം നേടിയ സഞ്ജീവനി യാദവിനെ അയോഗ്യയാക്കി. മഹാരാഷ്ട്ര താരം ഫിനിഷിങ് പോയിന്റിലെ ലൈന്‍ ലംഘിച്ചതിനാലാണ് അയോഗ്യ ആക്കിയത്. ഹിമാചല്‍ പ്രദേശ് താരം സീമ ഈയിനത്തില്‍ സ്വര്‍ണ്ണവും ഹരിയാനാ താരം ഭാരതി വെള്ളിയും നേടി.




Tags:    

Similar News