യു എ ഇ ഫ്രണ്ട്ഷിപ് കപ്പ് ക്രിക്കറ്റ് ടൂര്‍ണമെന്റ് ഫിബ്രുവരി 2 മുതല്‍
യുഎഇ മുന്‍ കായിക മന്ത്രി ശൈഖ് ഫൈസല്‍ ബിന്‍ ഖാലിദ് അല്‍ കാസിമി യുടെ രക്ഷകര്‍തൃത്വത്തില്‍, ദുബൈ പോലീസ് സേഫ്റ്റി അമ്പസിഡര്‍സ് കൗണ്‍സിലുമായി സഹകരിച്ച്, അര്‍ബ സ്‌പോര്‍ട്‌സ് സര്‍വീസസ് സംഘടിപ്പിക്കുന്ന യു എ ഇ ഫ്രണ്ട്ഷിപ് കപ്പ് ക്രിക്കറ്റ് ടൂര്‍ണമെന്റ് ഫെബ്രുവരി രണ്ട് മുതല്‍ നാല് വരെ ഷാര്‍ജ ക്രിക്കറ്റ് സ്‌റ്റേഡിയത്തില്‍ നടക്കുമെന്ന് ഭാരവാഹികള്‍ ദുബൈയില്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു
ദുബയ്്: യുഎഇ മുന്‍ കായിക മന്ത്രി ശൈഖ് ഫൈസല്‍ ബിന്‍ ഖാലിദ് അല്‍ കാസിമി യുടെ രക്ഷകര്‍തൃത്വത്തില്‍, ദുബൈ പോലീസ് സേഫ്റ്റി അമ്പസിഡര്‍സ് കൗണ്‍സിലുമായി സഹകരിച്ച്, അര്‍ബ സ്‌പോര്‍ട്‌സ് സര്‍വീസസ് സംഘടിപ്പിക്കുന്ന യു എ ഇ ഫ്രണ്ട്ഷിപ് കപ്പ് ക്രിക്കറ്റ് ടൂര്‍ണമെന്റ് ഫെബ്രുവരി രണ്ട് മുതല്‍ നാല് വരെ ഷാര്‍ജ ക്രിക്കറ്റ് സ്‌റ്റേഡിയത്തില്‍ നടക്കുമെന്ന് ഭാരവാഹികള്‍ ദുബൈയില്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു.യു എ ഇ യെ ലോകത്തിലെ ശ്രദ്ധേയമായ വിനോദ സഞ്ചാര കേന്ദ്രമാക്കി മാറ്റുക എന്ന ഉദ്ദേശത്തോടെ, യു എ ഇ വൈസ് പ്രസിഡന്റ്‌റും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ഹിസ് ഹൈനസ്സ് ശൈഖ് മുഹമ്മദ് ബിന്‍ റാഷിദ് അല്‍മക്തും പ്രഖ്യാപിച്ച, 'ലോകത്തിലെ ഏറ്റവും മനോഹരമായ വസന്തം' എന്ന കമ്പയിനിനെ പിന്തുണക്കുക എന്ന ലക്ഷ്യം കൂടി ഈ ടൂര്‍ണമെന്റിന്റെ പിന്നിലുണ്ടെന്ന് സംഘടകര്‍ പറഞ്ഞു.
ടൂര്‍ണമെന്റ് നോടനുബന്ദിച്ച്, കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ മികച്ച സേവനം കാഴ്ചവെച്ച വിവിധ ഗവണ്മെന്റ വകുപ്പുകളെയും സ്ഥാപനങ്ങളെയും സാമൂഹിക സേവന സംഘടനകളെയും ആദരിക്കും. മുന്‍ ഇന്ത്യന്‍ കാപ്റ്റന്‍ മുഹമ്മദ് ആസ്ഹറുദ്ധീന്‍ നേതൃത്വം നല്‍കുന്ന, ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന്റെ മുന്‍ താരങ്ങള്‍ അണിനിരക്കുന്ന ഇന്ത്യ ലെജന്‍ഡ്, ബോള്ളിവുഡ് താരം സുനില്‍ ഷെട്ടി നയിക്കുന്ന ബോള്ളിവുഡ് സെലബ്രിറ്റി ക്രിക്കറ്റ് ടീം, മുന്‍ പാക് ക്രിക്കറ്റ് താരം ഇമ്രാന്‍ നസീര്‍ നയിക്കുന്ന പാകിസ്ഥാന്‍ ലെജന്‍ഡ്, പ്രഗത്ഭരായ മുന്‍ അന്തര്‍ദേശീയ ക്രിക്കറ്റ് താരങ്ങളെ അണിനിരത്തിക്കൊണ്ട് ശ്രീലങ്കന്‍ ക്രിക്കറ്റ് താരം അജന്താ മെന്‍ഡിസ് നയിക്കുന്ന വേള്‍ഡ് ഇലവന്‍ എന്നീ നാല് ടീമുകള്‍ ടൂര്‍ണമെന്റില്‍ പങ്കെടുക്കും. ഷാര്‍ജ ക്രിക്കറ്റ് സ്‌റ്റേഡിയത്തില്‍ ഫെബ്രുവരി രണ്ട് മുതല്‍ നാല് വരെ മൂന്ന് ദിവസങ്ങളിലായി നടക്കുന്ന ടൂര്‍ണമെന്റന്റെ ഭാഗമായി ആകെ ഏഴ് മത്സരങ്ങള്‍ നടക്കും. പ്രശസ്ത സോഷ്യല്‍ മീഡിയ ഇന്‍ഫ്‌ലുന്‍സര്‍ സന്നത് സുബൈര്‍ ആണ് ടൂര്‍ണമെന്റ് ന്റെ സോഷ്യല്‍ മീഡിയ അംബാസഡര്‍.
ദുബയ് ഷാങ്‌റില്ല ഹോട്ടലില്‍ നടന്ന പത്രസമ്മേളനത്തില്‍ സംഘടകരായ അര്‍ബ സ്‌പോര്‍ട്‌സ് സര്‍വീസസ് ചെയര്‍മാന്‍ അമീന്‍ പത്താന്‍, മാനേജിങ് ഡയറക്ടറും സി ഇ ഒ യുമായ അസ്‌ലം കുരിക്കള്‍, ഓപ്പറേഷന്‍ ഡയരക്ടര്‍ നൗഫല്‍ കുദ്‌റാന്‍, സംഘാടക സമിതി ചെയര്‍മാന്‍ ഹുദൈഫ ഇബ്രാഹിം, ടൂര്‍ണമെന്റ് ന്റെ മുഖ്യ പ്രായോചകരായ ഫോര്‍മോടാക്‌സ് മാനേജിങ് ഡയരക്ടര്‍ സ്റ്റീഫന്‍ മിയാദ്, നാസര്‍ ഹമദ്അ അല്‍ ഹമ്മാദി, അലി അല്‍ കാബി, അലി ഖുദി മിര്‌സാ, ഡോ. ബു അബ്ദുള്ള, എച് കെ കണ്‍സള്‍ട്ടന്‍സി മാനേജിങ് ഡയരക്ടര്‍ ഹബീബ് കോയ പ്രോഗ്രാം കോ കോര്‍ഡിനേറ്റര്‍ മുനീര്‍ പാണ്ഡിയാല,സോഷ്യല്‍ മീഡിയ താരങ്ങളായ സന്നത് സുബൈര്‍, അജ്മല്‍ ഖാന്‍, കുമാര്‍ ഗൌരവ്, തുടങ്ങിയവര്‍ സംബന്ധിച്ചു.