മാഞ്ചസ്റ്ററില്‍ ഇന്ന് ഇന്ത്യാ-പാക് ക്ലാസ്സിക്ക് പോരാട്ടം

മല്‍സരത്തിലെ ടോസ് നിര്‍ണായകമാണ്. ടോസ് നഷ്ടപ്പെടുന്ന ടീമിന് വന്‍ തിരിച്ചടിയാവും. മൂടിക്കെട്ടിയ ഓള്‍ഡ് ട്രാഫോഡിലെ അന്തരീക്ഷത്തില്‍ ബൗളിങ് തിരഞ്ഞെടുക്കാണ് ടോസ് നേടിയ ടീം ശ്രമിക്കുക.

Update: 2019-06-16 04:01 GMT

മാഞ്ച്‌സ്റ്റര്‍: ലോകകപ്പില്‍ സൂപ്പര്‍ സണ്‍ഡേയില്‍ ഇന്ന് ക്ലാസ്സിക്കുകളുടെ ക്ലാസ്സിക്കായ ഇന്ത്യാ-പാക് പോരാട്ടം. മാഞ്ച്‌സറ്ററില്‍ ഇന്ത്യന്‍ സമയം മൂന്ന് മണിക്ക് നടക്കുന്ന മല്‍സരത്തിനായി ഇരു ടീമും സജ്ജമായി. ഈ ലോകകപ്പില്‍ കളിച്ച രണ്ട് മല്‍സരത്തിലും ജയിച്ച ഇന്ത്യ മികച്ച ഫോമിലാണ്. കൂടാതെ കഴിഞ്ഞ ഒരു വര്‍ഷത്തോളമായി ഇന്ത്യന്‍ ടീം എല്ലാ മേഖലകളിലും കിടിലന്‍ പ്രകടനമായിരുന്നു. പാകിസ്താനാവട്ടെ അടുത്ത കാലത്തായി നടന്ന മല്‍സരങ്ങളില്‍ മോശം പ്രകടനമായിരുന്നു. ഈ ലോകകപ്പില്‍ കളിച്ച നാലു മല്‍സരങ്ങളില്‍ ഒരു ജയം മാത്രമാണ് പാകിസ്താനുള്ളത്. എന്നാല്‍ പ്രവചിക്കാന്‍ കഴിയാത്ത പ്രകടനാണ് പാകിസ്താന്റേത്. അവസരോചിതമായി താരങ്ങള്‍ ഫോമിലേക്കുയര്‍ന്നാല്‍ പാകിസ്താന് അത് നേട്ടമാവും.

കഴിഞ്ഞ മല്‍സരങ്ങളിലെ താരങ്ങളെ തന്നെയാവും ഇന്ത്യ നിലനിര്‍ത്തുക. അന്തിമ ഇലവനെ പ്രഖ്യാപിച്ചിട്ടില്ല. പരിക്കേറ്റ ശിഖര്‍ ധവാന് പകരം ആരെന്ന ചോദ്യത്തിന് ബോര്‍ഡ് ഇതുവരെ ഉത്തരം നല്‍കിയിട്ടില്ല. എന്നാല്‍ ഇന്ത്യയില്‍ നിന്നും ഋഷഭ് പന്ത് ഇംഗ്ലണ്ടിലെത്തി പരിശീലനം തുടങ്ങിയിട്ടുണ്ട്. പാക് ടീമിലും വലിയ മാറ്റങ്ങളുണ്ടാവില്ല. ഇന്ത്യയ്‌ക്കെതിരായ മല്‍സരത്തിലുപരി പോയിന്റ് പട്ടികയില്‍ താഴെയുള്ള പാകിസ്താന് മുന്നോട്ട് പോവാന്‍ ജയം അനിവാര്യമാണ്.

ഇന്ത്യയുടെ ന്യൂസിലന്റുമായുള്ള മല്‍സരം മഴയെ തുടര്‍ന്ന് ഒഴിവാക്കിയിരുന്നനു. ഓള്‍ഡ് ട്രാഫോഡിലും മഴഭീഷണി നിലനില്‍ക്കുന്നുണ്ട്. ഈ ലോകകപ്പിലെ ക്ലാസ്സിക്ക് പോരാട്ടമായാണ് ക്രിക്കറ്റ് ഈ ലോകം ഈ മല്‍സരത്തെ വാഴ്ത്തുന്നത്. ഏറ്റവും കൂടുതല്‍ ടിക്കറ്റ് വില്‍ക്കപ്പെട്ടതും ഈ മല്‍സരത്തിനാണ്. 7000,000 ടിക്കറ്റ് അപേക്ഷകളാണ് ഈ മല്‍സരത്തിന് മാത്രമായി എത്തിയത്. ഒരു ലക്ഷത്തിനടുത്താണ് ടിക്കറ്റ് വില. എത്ര തുകയ്ക്കാണെങ്കിലും ടിക്കറ്റ് ഞൊടിയിടയില്‍ വിറ്റു കഴിഞ്ഞുവെന്നാണ് റിപ്പോര്‍ട്ട്. ഐസിസി ചാംപ്യന്‍സ് ട്രോഫി ഫൈനലിന് ശേഷം ആദ്യമായാണ് ഇരു താരങ്ങളും നേര്‍ക്കുനേര്‍ വരുന്നത്. ഏഷ്യ കപ്പില്‍ ഇന്ത്യ പാകിസ്താനെ രണ്ട് തവണ തോല്‍പ്പിച്ചിരുന്നു. ഇന്നത്തെ മല്‍സരത്തില്‍ മഴ ജയിക്കുമെന്നാണ് മുന്‍ പാക് താരം ഷുഹൈബ് അക്തര്‍ പറയുന്നത്.

മല്‍സരത്തിലെ ടോസ് നിര്‍ണായകമാണ്. ടോസ് നഷ്ടപ്പെടുന്ന ടീമിന് വന്‍ തിരിച്ചടിയാവും. മൂടിക്കെട്ടിയ ഓള്‍ഡ് ട്രാഫോഡിലെ അന്തരീക്ഷത്തില്‍ ബൗളിങ് തിരഞ്ഞെടുക്കാണ് ടോസ് നേടിയ ടീം ശ്രമിക്കുക. പാകിസ്താന്റെ പേസ് ആക്രമണം മികച്ചതാണ്. ഓസിസിനെതിരായ മല്‍സരത്തിലെ അവസാന ഓവറുകളില്‍ അത് ദൃശ്യമായതാണ്. ഇതുവരെയുള്ള ലോകകപ്പില്‍ ആറുതവണ പരസ്പരം ഏറ്റുമുട്ടിയപ്പോള്‍ ആറുതവണയും ജയം ഇന്ത്യയ്‌ക്കൊപ്പമായിരുന്നു. എന്നാല്‍ കണക്കുകള്‍ അപ്രസ്‌കതമാണ്. തനത് ഗെയിം പാകിസ്താന്‍ പുറത്തെടുക്കുകയാണെങ്കില്‍ വിധി അവര്‍ക്കനുകൂലമാവും. ഓള്‍ഡ് ട്രാഫോഡില്‍ മഴയോ ഇന്ത്യയോ പാകിസ്താനോ ജയിക്കുകയെന്നറിയാന്‍ ഇനി കാത്തിരിപ്പ് മാത്രം.

Tags:    

Similar News