ആ കുരങ്ങന്‍ വിളി തന്റെ കരിയര്‍ നശിപ്പിച്ചു; മുഴുക്കുടിയനാക്കി
ഇന്ത്യന്‍ സ്പിന്നര്‍ ഹര്‍ഭജന്‍ സിങിന്റെ കുരങ്ങന്‍ വിളിയില്‍ കരിയറും ജീവിതവും ഇരുളടഞ്ഞ കഥ വെളിപ്പെടുത്തുകയാണ് ആസ്‌ത്രേലിയന്‍ ക്രിക്കറ്റ് താരം ആന്‍ഡ്രു സൈമണ്ട്‌സ്്.
സിഡ്‌നി: കളിക്കളത്തില്‍ എതിര്‍ടീമിന്റെ ചില രോഷപ്രകടനങ്ങള്‍ കായികതാരങ്ങളുടെ ഭാവി തന്നെ അട്ടിമറിക്കുമെന്നതിന് ഉദാഹരണമായി മറ്റൊരു സംഭവം കൂടി. ഇന്ത്യന്‍ സ്പിന്നര്‍ ഹര്‍ഭജന്‍ സിങിന്റെ കുരങ്ങന്‍ വിളിയില്‍ കരിയറും ജീവിതവും ഇരുളടഞ്ഞ കഥ വെളിപ്പെടുത്തുകയാണ് ആസ്‌ത്രേലിയന്‍ ക്രിക്കറ്റ് താരം ആന്‍ഡ്രു സൈമണ്ട്‌സ്്. ആസ്‌ത്രേലിയന്‍ ക്രിക്കറ്റ് ബോര്‍ഡിലാണ് സൈമണ്ട്‌സ് തന്റെ കരിയര്‍ ഇരുളടഞ്ഞ കാര്യം വെളിപ്പെടുത്തിയത്്.
ഓള്‍ റൗണ്ടറായി സൈമണ്ട്‌സ് തിളങ്ങിനിന്ന കാലം. 2008ല്‍ ഇന്ത്യയുമായി സിഡ്‌നിയില്‍ ആസ്‌ത്രേലിയന്‍ പരമ്പര നടക്കുന്നതിനിടെയാണ് ഇന്ത്യന്‍ താരം ഹര്‍ഭജന്‍ സിങ് സൈമണ്ട്‌സിനെ കുരങ്ങനെന്ന് അധിക്ഷേപിക്കുന്നത്. കളിക്കളത്തിലും പുറത്തും ഏറെ വിവാദങ്ങള്‍ക്കിടയാക്കിയ സംഭവത്തില്‍ ഹര്‍ഭജനെതിരേ വിലക്കുകള്‍ ഏര്‍പ്പെടുത്തുന്നത് വരെ കാര്യങ്ങളെത്തിയിരുന്നു.
എന്നാല്‍, ഹര്‍ഭജന്‍ സംഭവം നിഷേധിക്കുകയാണ് ചെയ്തത്. എന്നാല്‍, മാസങ്ങള്‍ക്കിപ്പുറം സൈമണ്ട്‌സിന്റെ ഭാവി ഇരുളടയുകയായിരുന്നു. മാനസികമായി തകര്‍ന്ന താരം മദ്യത്തില്‍ ആശ്വാസം കണ്ടെത്തി തുടങ്ങി. ടീമിലെ സഹകളിക്കാരുമായി അനാവശ്യമായി വാക്കുതര്‍ക്കത്തിലേര്‍പ്പെടുന്നതും പതിവാക്കി. ഇതോടെ 2009 മുതല്‍ താരത്തെ ദേശീയ ടീമില്‍ നിന്നും മാറ്റിനിര്‍ത്തി.
മികവുറ്റ കളിക്കാരനെ മാറ്റിനിര്‍ത്തുന്നതിന് കാരണമായത് അമിത മദ്യപാനവും സഹകളിക്കാരുമായുള്ള അസ്വാരസ്യങ്ങളുമായിരുന്നെന്ന് ആസ്‌ത്രേലിയന്‍ ക്രിക്കറ്റ് ബോര്‍ഡ് തുറന്നുസമ്മതിക്കുന്നുണ്ട്. പലയവസരങ്ങളില്‍ തന്നെ ഹര്‍ഭജന്‍ കുരങ്ങന്‍ വിളി നടത്തിയെന്ന് താരം പറയുന്നു. ഒരിക്കല്‍ മല്‍സരം ആരംഭിക്കുന്നതിന് മുമ്പ് ഇന്ത്യന്‍ ക്യാംപിലെത്തി ഹര്‍ഭജനോട് താന്‍ നേരിട്ട് ഇക്കാര്യം പറഞ്ഞെന്നും താരം പറഞ്ഞു. അതിങ്ങനെ; എന്നെ അധിക്ഷേപിക്കുന്നത് താങ്കള്‍ അവസാനിപ്പിക്കണം, അത് കാര്യങ്ങള്‍ കൈവിട്ടുപോകുന്നിടത്തേക്ക് എത്തുന്നുണ്ട്. പിന്നീട് മികച്ചൊരു ആള്‍റൗണ്ടറുടെ കരിയര്‍ അസ്തമിച്ചതാണ് ക്രിക്കറ്റ് ലോകം കണ്ട