റിഷഭ് പന്തിനെ ഏകദിന ടീമില്‍ ഉള്‍പ്പെടുത്തണം: ഹര്‍ഭജന്‍ സിങ്
ആസ്‌ത്രേലിയക്കെതിരായ ടെസ്റ്റിലുടനീളം മികച്ച പ്രകടനം കാഴ്ചവച്ച വിക്കറ്റ് കീപ്പര്‍ ബാറ്റ്‌സ്മാന്‍ റിഷഭ് പന്തിനെ ഏകദിനടീമിലും ഉള്‍പ്പെടുത്തണമെന്ന് മുന്‍ ഇന്ത്യന്‍ സ്പിന്നര്‍ ഹര്‍ഭജന്‍ സിങ്.
അഡ്‌ലെയ്ഡ്: ആസ്‌ത്രേലിയക്കെതിരായ ടെസ്റ്റിലുടനീളം മികച്ച പ്രകടനം കാഴ്ചവച്ച വിക്കറ്റ് കീപ്പര്‍ ബാറ്റ്‌സ്മാന്‍ റിഷഭ് പന്തിനെ ഏകദിനടീമിലും ഉള്‍പ്പെടുത്തണമെന്ന് മുന്‍ ഇന്ത്യന്‍ സ്പിന്നര്‍ ഹര്‍ഭജന്‍ സിങ്. ടെസ്റ്റില്‍ കാഴ്ച വെച്ച അതേ പ്രകടനം ഏകദിനത്തിലും പ്രകടമാക്കാന്‍ റിഷഭിന് കഴിയും. മധ്യനിരയില്‍ റിഷഭിനെ പോലെയുള്ള ആള്‍ക്കേ ടീമിന് മുതല്‍ക്കൂട്ടാവാന്‍ കഴിയൂ. മുന്‍ ഓസിസ് താരം ആഡം ഗില്‍ക്രിസ്റ്റിനെ പോലെ ബാറ്റ് ചെയ്യാന്‍ റിഷഭിന് കഴിയും. ഒരു ഓവറില്‍ ആറ് സിക്‌സ് അടിക്കാനുള്ള കഴിവ് റിഷഭിനുണ്ടെന്നും സെലക്ടര്‍മാര്‍ റിഷഭിനെ തഴയരുതെന്നും ഹര്‍ഭജന്‍ ആവശ്യപ്പെട്ടു.
ആസ്‌ത്രേലിയക്കെതിരായ ആദ്യ ഏകദിനത്തില്‍ ഇന്ത്യ 34 റണ്‍സിന് തോറ്റിരുന്നു. സ്ത്രീ വിരുദ്ധ പരാമര്‍ശത്തെ തുടര്‍ന്ന് വിലക്ക് നേരിടുന്ന ഹാര്‍ദിക് പാണ്ഡ്യ, ആര്‍ കെ രാഹുല്‍ എന്നിവര്‍ക്കെതിരേ രൂക്ഷ വിമര്‍ശനങ്ങളുമായി ഹര്‍ഭജന്‍ കഴിഞ്ഞ ദിവസം രംഗത്ത് വന്നിരുന്നു. അതിനിടെ പാണ്ഡ്യയും രാഹുലും ഇന്ത്യയില്‍ തിരിച്ചെത്തി. അടുത്ത ഏകദിനത്തില്‍ ഇരുവര്‍ക്കും പകരമായി വിജയ് ശങ്കര്‍, ശുഭ്മാന്‍ ഗില്‍ എന്നിവര്‍ ടീമിലെത്തും.