ലോകകപ്പ്: ഇംഗ്ലണ്ട് അന്തിമ ടീമിനെ പ്രഖ്യാപിച്ചു; ആര്‍ച്ചര്‍ കളിക്കും
സ്റ്റാര്‍ പേസര്‍ ഡേവിഡ് വില്ലിയെ പുറത്തിരുത്തി യുവ പേസര്‍ ജൊഫ്ര ആര്‍ച്ചറെ ടീമിലുള്‍പ്പെടുത്തി ആതിഥേയരായ ഇംഗ്ലണ്ട് ലോകകപ്പിനുള്ള അന്തിമ സ്‌ക്വാഡിനെ പ്രഖ്യാപിച്ചു. ഇതുവരെ മൂന്ന് ഏകദിനങ്ങളിലാണ് ആര്‍ച്ചര്‍ കളിച്ചത്.
ലണ്ടന്‍: സ്റ്റാര്‍ പേസര്‍ ഡേവിഡ് വില്ലിയെ പുറത്തിരുത്തി യുവ പേസര്‍ ജൊഫ്ര ആര്‍ച്ചറെ ടീമിലുള്‍പ്പെടുത്തി ആതിഥേയരായ ഇംഗ്ലണ്ട് ലോകകപ്പിനുള്ള അന്തിമ സ്‌ക്വാഡിനെ പ്രഖ്യാപിച്ചു. ഇതുവരെ മൂന്ന് ഏകദിനങ്ങളിലാണ് ആര്‍ച്ചര്‍ കളിച്ചത്. ഇതില്‍ നിന്നായി മൂന്ന് വിക്കറ്റും താരം നേടിയിട്ടുണ്ട്. ആദ്യ സ്‌ക്വാഡില്‍ ഇല്ലായിരുന്ന ലീയാം ഡാവ്‌സന്‍ ടീമില്‍ തിരിച്ചെത്തിയിട്ടുണ്ട്. ജോ ഡെന്‍ലിക്ക് പകരമാണ് ഡാവ്‌സണ്‍ ടീമിലെത്തിയത്.വിലക്ക് ലഭിച്ച അലക്‌സ് ഹെയ്ല്‍സിന് പകരം ജെയിംസ് വിന്‍സ് ടീമില്‍ തുടരും.
ടീം: ഇയോണ്‍ മോര്‍ഗന്‍(ക്യാപ്റ്റന്‍), ജേസണ്‍ റോയി, ജോണി ബെയര്‍സ്‌റ്റോ, ജോ റൂട്ട്, ജെയിംസ് വിന്‍സ, ജോസ് ബട്ടലര്‍ , മോയിന്‍ അലി, ആദില്‍ റാഷിദ്, ക്രിസ് വോക്ക്‌സ്, ലിയാം പങ്ക്ള്ളറ്റ്, ടോം കരണ്‍, ലിയാം ഡ്വസണ്‍, ജൊഫ്രാ ആര്‍ച്ചര്‍, മാര്‍ക്ക് വുഡ്. മെയ്യ് 30ന് ദക്ഷിണാഫ്രിക്കയ്‌ക്കെതിരേയാണ് ഇംഗ്ലണ്ടിന്റെ ആദ്യ മല്‍സരം.