ലോകകപ്പ്; കംഗാരുക്കള്‍ക്ക് മീതെ പറന്ന് കിവികള്‍; ആദ്യദിനം ചാംപ്യന്‍മാര്‍ വീണു

58 പന്തില്‍ 92 റണ്‍സെടുത്ത ഡെവന്‍ കോണ്‍വെയാണ് കിവികള്‍ക്ക് കൂറ്റന്‍ സ്‌കോര്‍ നല്‍കിയത്.

Update: 2022-10-22 11:30 GMT


സിഡ്‌നി: ട്വന്റി-20 ലോകകപ്പിന്റെ സൂപ്പര്‍ 12ലെ ഉദ്ഘാടന മല്‍സരത്തില്‍ നിലവിലെ ചാംപ്യന്‍മാര്‍ക്ക് തോല്‍വി.കഴിഞ്ഞ ലോകകപ്പ് ഫൈനലിലെ ടീമുകള്‍ ഏറ്റുമുട്ടിയപ്പോള്‍ ന്യൂസിലന്റ് 89 റണ്‍സിന്റെ കൂറ്റന്‍ ജയമാണ് നേടിയത്.201 റണ്‍സിന്റെ ലക്ഷ്യത്തിലേക്ക് കുതിച്ച ആതിഥേയരെ 111 റണ്‍സിന് പുറത്താക്കിയാണ് കിവികള്‍ വരവറിയിച്ചത്.

ബാറ്റിങില്‍ തുടര്‍ന്ന അതേ ഫോം ന്യൂസിലന്റ് ബൗളിങിലും കാഴ്ചവച്ചപ്പോള്‍ 17.1 ഓവറില്‍ കംഗാരുക്കള്‍ കൂടാരം കയറി. 28 റണ്‍സെടുത്ത മാക്‌സ് വെല്‍ ആണ് ടോപ് സ്‌കോറര്‍. ന്യൂസിലന്റിനായി സാന്റനര്‍, ടിം സൗത്തി എന്നിവര്‍ മൂന്ന് വീതം വിക്കറ്റും ട്രന്റ് ബോള്‍ട്ട് രണ്ട് വിക്കറ്റും നേടി.

ടോസ് നേടിയ ഓസിസ് ന്യൂസിലന്റിനെ ബാറ്റിങിനയക്കുകയായിരുന്നു. 58 പന്തില്‍ 92 റണ്‍സെടുത്ത ഡെവന്‍ കോണ്‍വെയാണ് കിവികള്‍ക്ക് കൂറ്റന്‍ സ്‌കോര്‍ നല്‍കിയത്. ഫിന്‍ അലന്‍ 42ഉം വില്ല്യംസണ്‍, നീഷാം എന്നിവര്‍ യഥാക്രമം 23ഉം 26ഉം റണ്‍സ് നേടി.


Tags:    

Similar News